ന്യൂനപക്ഷ ഭവന വായ്പ

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍  ഭവന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
 
    കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഭവനരഹിതരില്‍ നിന്നും ഭവന വായ്പയ്ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം.  
    എട്ടുശതമാനം പലിശ നിരക്കില്‍ 6 ലക്ഷം രൂപ വരെയാണ് വായ്പാ അനുവദിക്കുന്നത്. ഭവനത്തിന്റെ വിസ്തീര്‍ണം 1600 സ്‌ക്വയര്‍ഫീറ്റില്‍ കൂടാന്‍ പാടുള്ളതല്ല.  നിര്‍മാണചെലവ് എസ്റ്റിമേറ്റ് പ്രകാരം 20 ലക്ഷത്തില്‍ താഴെയായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. പ്രായപരിധി 18നും 58നും ഇടയിലായിരിക്കണം. നാലു ലക്ഷത്തില്‍ താഴെയുളള വായ്പയ്ക്കായി നാലു സെന്റില്‍ കുറയാത്ത വസ്തുവോ നാലു ലക്ഷം മുതല്‍ ആറു ലക്ഷം വരെയുളള വായ്പയ്ക്കായി അഞ്ചു സെന്റില്‍ കുറയാത്ത വസ്തുവോ ഈട് നല്‍കണം. കോര്‍പ്പറേഷന്റെ ചട്ടങ്ങള്‍ക്കനുസരിച്ചുളള ഉദ്യോഗസ്ഥ ജാമ്യം ഉപയോഗിക്കാം. അപേക്ഷയോടൊപ്പം ജാതി ,വയസ്സ്, വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കണം. വായ്പാ തിരിച്ചടവ് കാലാവധി ഏഴുവര്‍ഷം വരെയാണ്.
     അപേക്ഷ ഫോറങ്ങള്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ www.ksmdfc.org നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് 2018 ജൂണ്‍ 30നകം താഴെപ്പറയുന്ന റീജിണല്‍ ഓഫീസുകളില്‍ സമര്‍പ്പിക്കാവുന്നതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
    കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ അപേക്ഷകര്‍ കാസര്‍കോട് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ റീജിണല്‍ ഓഫീസ്, ബസ്സ്റ്റാന്റ് ബില്‍ഡിംങ്ങ്, ചെങ്കള പി.ഒ. ചെര്‍ക്കള – 671541 (ഫോണ്‍: 04994 283061), എന്ന വിലാസത്തിലും  
വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ അപേക്ഷകര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസ്, KURDFC ബില്‍ഡിംങ്ങ്,  ചക്കോരത്തുകുളം, പി.ഒ. വെസ്റ്റ്ഹില്‍, കോഴിക്കോട് -673005 (ഫോണ്‍: 0495 2769366)  എന്ന വിലാസത്തിലും, 
    പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ അപേക്ഷകര്‍ മലപ്പുറം കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ റീജിണല്‍ ഓഫീസ്, സുന്നീ മഹല്‍ ബില്‍ഡിംങ്ങ്, ജൂബിലി മിനി ബൈപ്പാസ്,  പെരുന്തല്‍മണ്ണ – 679322 (ഫോണ്‍: 04933 297017) എന്ന വിലാസത്തിലും,
    ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ അപേക്ഷകര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ റീജിണല്‍ ഓഫീസ,് ജണഉ റെസ്റ്റ്ഹൗസ് ബില്‍ഡിംഗ്, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളം – 682 033. (ഫോണ്‍:0484-2532855) എന്ന വിലാസത്തിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അപേക്ഷകര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ റീജിണല്‍ ഓഫീസ്, മൈനോറിറ്റി കോച്ചിംങ് സെന്റര്‍, സമസ്താലയം ബില്‍ഡിംങ്ങ്, മേലേ തമ്പാനൂര്‍, തിരുവനന്തപുരം -695001. (ഫോണ്‍: 0471-2324232) എന്ന വിലാസത്തിലുമാണ് അപേക്ഷിക്കേണ്ടത്.