എഴുതുമെന്ന് ഉറപ്പു നൽകുന്നവർക്കു മാത്രം ഇനി പിഎസ്‌സി പരീക്ഷാ കേന്ദ്രം

എഴുതുമെന്ന് ഉറപ്പു നൽകുന്നവർക്കു മാത്രം ഇനി പിഎസ്‌സി പരീക്ഷാ കേന്ദ്രം

🔸പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവർക്കു (കൺഫർമേഷൻ) മാത്രം പരീക്ഷാകേന്ദ്രം അനുവദിക്കാൻ പിഎസ്‌സി യോഗത്തിൽ തീരുമാനം. August 15 മുതലുളള പരീക്ഷകൾക്കു പുതിയ സംവിധാനം നിലവിൽ വരും. പരീക്ഷാ തീയതിക്ക്  70 ദിവസം മുൻപ് പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കും കലണ്ടറിൽ ഓരോ പരീക്ഷയുടേയും തീയതിക്കൊപ്പം കൺഫർമേഷൻ നൽകുന്നതിനുള്ള തീയതിയും ഉണ്ടാകും.

🔸പരീക്ഷാ തീയതിക്ക് 60 മുതൽ 40 ദിവസം മുൻപു വരെയാണ് ഇതിനു സമയം നൽകുക. ഇങ്ങനെ ‘കൺഫേം’ ചെയ്യുന്നവർക്കു മാത്രമേ ഹാൾ ടിക്കറ്റ് ലഭിക്കൂ. പരീക്ഷാതീയതിക്ക് 15 ദിവസം മുൻപു മുതൽ പരീക്ഷയുടെ തലേന്നു വരെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

🔸കൺഫർമേഷൻ, ഹാൾടിക്കറ്റ് ഡൗൺലോഡിങ് എന്നിവ സംബന്ധിച്ച് ഉദ്യോഗാർഥികൾക്കു പ്രൊഫൈലിലും എസ്എംഎസ് മുഖേനയും അറിയിപ്പ് നൽകും.

🔸പ്രൊഫൈൽ മെസേജ് ഉദ്യോഗാർഥി കണ്ടുവെന്ന് ഉറപ്പാക്കുന്നതിനുളള സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.
🔸തീയതിയും സമയവും ഉൾപ്പെടെ അറിയാം. കൺഫർമേഷൻ നൽകിയ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലും എസ്എംഎസ് മുഖേനയും അറിയിപ്പ് നൽകും.ഇവർക്കു മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക.

🔸അപേക്ഷിക്കുന്നവരിൽ പകുതിയോളം പേരും പരീക്ഷയ്ക്ക് എത്താത്ത സാഹചര്യത്തിലാണ് ചെലവു ചുരുക്കാനായി ഇത്തരമൊരു പരിഷ്കാരം പിഎസ്‌സി നടപ്പാക്കുന്നത്.