ഈ വർഷം SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ശ്രദ്ധിക്കുക.

ഈ വർഷം SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ശ്രദ്ധിക്കുക.
 
നിങ്ങളുടെ SSLC സർട്ടിഫിക്കറ്റ് ഇത്തവണമുതൽ അച്ചടിക്കുന്നതിന് മുൻപ് നിങ്ങൾക്ക് പരിശോധിച്ച് തെറ്റുകൾ തിരുത്താം.
 
SSLC രജിസ്റ്റർ നമ്പരും ജനനത്തീയതിയുമായി അക്ഷയ സെന്ററിൽ എത്തിയാൽ  Print ചെയ്യാനുള്ള SSLC സർട്ടിഫിക്കറ്റിന്റെ കോപ്പി അക്ഷയയിൽ നിന്നും ലഭിക്കും.
 
 തെറ്റുണ്ടെങ്കിൽ school -ൽ അപേക്ഷ കൊടുക്കണം. സ്കൂളിൽ നിന്നും ഈ വിവരം പരീക്ഷാ ഭവന് കൈമാറി തിരുത്തൽ വരുത്തും.
 
മെയ് 07 തിങ്കൾ മുതൽ May 15 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ  ഇതിനവസരമുണ്ട്.
 
 അക്ഷയ കേന്ദ്രങ്ങളിൽ ഈ വർഷം SSLC എഴുതിയ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക Help Desk തന്നെ ഒരുക്കിയിട്ടുണ്ട്.