കായിക താരങ്ങൾക്ക് പ്ലസ് വൺ പ്രവേശനത്തിന്

കായിക താരങ്ങൾക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള നടപടികൾ മെയ് 11നു തുടങ്ങും.

രണ്ടുഘട്ടമായാണ് അപേക്ഷിക്കേണ്ടത്.
ആദ്യഘട്ടത്തിൽ കായിക മികവ് പരിശോധിച്ച് ഉറപ്പുവരുത്തും. തുടർന്നാണ് ഓൺലൈൻ അപേക്ഷ.

ദേശീയ,സംസ്ഥാന,ജില്ലാ, ഉപജില്ല തലങ്ങളിലെ കായിക മികവിനു ആനുപാതികമായാണ് മാർക്ക്‌

സർക്കാർ സ്കൂളുകളിൽ 3334 സീറ്റുകൾ ആണ്‌ കായിക താരങ്ങൾക്കു വേണ്ടി സർക്കാർ മാറ്റിവച്ചിട്ടുള്ളത്. അർദ്ധസർക്കാർ(എയ്ഡഡ്) സ്കൂളുകളിൽ 3515 സീറ്റുകളും ഉണ്ട്..
താല്പര്യം ഉള്ളവർക്ക് അൺഎയ്ഡഡ് സ്കൂളുകളിലും സ്പോർട്സ് ക്വാട്ടക്ക് അപേക്ഷിക്കാവുന്നതാണ്.

സ്പോർട്സ് മികവ് രജിസ്‌ട്രേഷനും പരിശോധനയും മെയ് 11 മുതൽ 25 വരെ ആണ്‌. 26 മുതൽ 29 വരെ ഓൺലൈൻ ആയി അപേക്ഷിച്ചു തുടങ്ങാം.

ജൂൺ 1ന് ആദ്യഅലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്മെന്റ് ജൂൺ 11നും

കായികതാരങ്ങൾക്കുള്ള മുഖ്യഘട്ട അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർക്കായി സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. ജൂൺ 14 മുതൽ 18 വരെയാണ്‌ ഇതിനായി അപേക്ഷിക്കേണ്ടത്. സപ്ലിമെന്ററി അലോട്ട്മെന്റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും.
PLEASE NOTE:👇🏻👇🏻👇🏻👇🏻(സപ്ലിമെന്ററി അലോട്ട്മെന്റ് പത്താംക്ലാസ്സ്‌ പരീക്ഷ ആദ്യം തോറ്റതിന് ശേഷം സേ പരീക്ഷ എഴുതി ജയിച്ചവർക്കും കൂടി ഉള്ളതാണ്.). എന്നാൽ മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കില്ലാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. മുഖ്യഘട്ട അലോട്ട്മെന്റുകളിൽ സീറ്റ്‌ ലഭിച്ചിട്ടുണ്ടെങ്കിൽ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കില്ല.

സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിക്കുവാൻ കായികതാരങ്ങൾ ചെയ്യേണ്ടത്..👉🏻👉🏻 ആദ്യം നിങ്ങളുടെ അടുത്തുള്ള അക്ഷയ സെന്ററിൽ പോയി നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്പോർട്സ് കൗൺസിലിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു രജിസ്റ്റർ ചെയ്യണം.☝🏻*
പിന്നീട് നിങ്ങളുടെ മികവ് തെളിയിക്കുന്നതിനുള്ള ഒറിജിനൽ സ്പോർട്സ് സർട്ടിഫിക്കറ്റുകളുമായി വെരിഫിക്കേഷന് വേണ്ടി നിങ്ങൾ നിങ്ങളുടെ ജില്ലാ സ്പോർട്സ് കൗൺസിലിലേക്ക് പോകേണ്ടതാണ് (മെയ് 11 മുതൽ മെയ് 25 വരെ)..*.☝🏻
അതിനു ശേഷം ആണ്‌ ഓൺലൈൻ ആയി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത് (മെയ് 26 മുതൽ 29 വരെ). ☝🏻

സംശയനിവാൾക്ക്
04842367580 – എറണാംകുളം സ്പോർട്സ് കൗൺസിൽ

04952723302- കോഴിക്കോട് സ്പോർട്സ് കൗൺസിൽ

049332734701 – മലപ്പുറം സ്പോർട്സ് കൗൺസിൽ
04912505100 – പാലക്കാട്‌ സ്പോർട്സ് കൗൺസിൽ

04872332099- തൃശ്ശൂർ സ്പോർട്സ് കൗൺസിൽ