പോളിടെക്‌നിക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പോളിടെക്‌നിക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക്പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 14 മുതൽ 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ വർഷത്തെപ്പോലെ സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അമ്പത്തിയൊന്ന് സർക്കാർ/എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലേക്കും പതിനാറ് സ്വാശ്രയ പോളിടെക്‌നിക്കുകളിലെ സർക്കാർ സീറ്റുകളിലേക്കുമാണ് (ഉയർന്ന ഫീസ്) പ്രവേശനം. അപേക്ഷ പൂർണമായും ഓൺലൈനിലാണ് സമർപ്പിക്കേണ്ടത്. ജനറൽ വിഭാഗത്തിന് നൂറ്റിയൻപത് രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് എഴുപത്തിയഞ്ച് രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഒരു വിദ്യാർത്ഥിക്ക് മുപത് ഓപ്ഷനുകൾ വരെ നൽകാം. എൻ.സി.സി, സ്‌പോർട്‌സ് ക്വാട്ട, എയ്ഡഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകള് എന്നിവയ്ക്ക് പ്രത്യേകം അപേക്ഷകൾ ഓൺലൈനിലൂടെ തന്നെ സമർപ്പിക്കണം. സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളിൽ നിന്നും മേയ് 14 മുതൽ ഇരുപത് രൂപ നിരക്കില് അച്ചടിച്ച പ്രോസ്‌പെക്ടസ്ലഭ്യമാണ്. ഓൺലൈനിലും പ്രോസ്പെക്ടസ് ലഭിക്കും. സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളിലും മേയ് 14 മുതല് ഹെല്പ് ഡെസ്‌കുകൾ പ്രവർത്തിക്കും. ഹെല്പ് ഡെസ്‌കുകൾ മുഖേന ഓൺലൈനായി അപേക്ഷിക്കാനും പ്രിന്റ് ചെയ്ത അപേക്ഷകൾ സമർപ്പിക്കാനും സാധിക്കും. കോളേജുകളിലെ ബ്രാഞ്ചുകളുടെ വിവരം, സീറ്റുകളുടെ എണ്ണം, ഫീസ് തുടങ്ങിയ വിവരങ്ങൾ പ്രോസ്‌പെക്ടസിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈനായി അപേക്ഷിക്കുന്നതിനും സമീപത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.