പ്ലസ് വൺ നൽകിയ അപേക്ഷ കാണാനും തിരുത്താനും.

പ്ലസ് വണ്ണിന് ഓൺലൈനായി സമർപ്പിച്ച അപേക്ഷ കാണാനും തിരുത്താനുമുള്ള സൗകര്യം തിങ്കളാഴ്ച മുതൽ ലഭ്യമാക്കും.

ഹയർ സെക്കണ്ടറി വകുപ്പിന്റെ അഡ്മിഷൻ വെബ് സൈറ്റിൽ view your application എന്ന ലിങ്ക് വഴി ഈ സൗകര്യം ഉപയോഗിക്കാം. ഇതിൽ അപേക്ഷാ നമ്പറും ജനനതീയതിയും നൽകിയാൽ വിവരങ്ങൾ കാണാം.

അപേക്ഷ സമർപ്പിച്ചപ്പോൾ പിശകുണ്ടായവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് നേരിട്ട് തിരുത്തൽ വരുത്താൻ അനുവാദമില്ല. അപേക്ഷയുടെ പ്രിന്റ് ഹാജരാക്കുന്ന സ്കൂളിലെ പ്രിൻസിപ്പലിന് അപേക്ഷ നൽകിയാൽ മതി.

വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പിട്ടുവേണം തിരുത്തൽ അപേക്ഷ നൽകേണ്ടത്. അപേക്ഷയിൽ നിലവിൽ ചേർത്തിരിക്കുന്ന വിവരവും തിരുത്തേണ്ട വിവരവും കൃത്യമായി രേഖപ്പെടുത്തണം.

വിദ്യാർത്ഥിയുടെ ജനനതീയതി, യോഗ്യതാ പരീക്ഷയുടെ സ്കീം (ഉദാ. എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ.), വിജയിച്ച വർഷം എന്നീ വിവരങ്ങൾ തിരുത്താൻ കഴിയില്ല. അപേക്ഷകന്റെ പേര്, വിലാസം, അധിക യോഗ്യതകൾ തുടങ്ങിയവയെല്ലാം തിരുത്താം.

ഓൺലൈനിൽ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് തിങ്കളാഴ്ച മുതൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ സ്വീകരിച്ച് തുടങ്ങും. വിദ്യാർത്ഥി താമസിക്കുന്ന ജില്ലയിലെ ഏതെങ്കിലും ഒരു ഹയർ സെക്കണ്ടറി സ്കൂളിലാണ് ഹാജരാക്കേണ്ടത്.

അപേക്ഷയില്പറയുന്ന യോഗ്യതകളുടെ പകർപ്പും വേണം. ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞവർക്ക് ട്രയൽ അലോട്ട്മെന്റ് വരെ അപേക്ഷയിലെ വിവരങ്ങള്പരിശോധിക്കാം. അതുവരെ തിരുത്തലുകൾ വരുത്താനും സൗകര്യമുണ്ടാകും. മേയ് 25-നാണ് ട്രയൽ അലോട്ട്മെന്റ്.