കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസ് (ജനറല്‍ വിഭാഗം 450 രൂപ, എസ്.സി/എസ്.ടി 105 രൂപ) അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം.

ഫീസ് അടക്കുന്നതിനുളള ലിങ്ക് ജൂണ്‍ 13 മുതല്‍ ജൂണ്‍ 16 വരെ ലഭ്യമാകും.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും മാന്‍ഡേറ്ററി ഫീസ് അടക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതുമാണ്.

പിന്നീട് അലോട്ട്‌മെന്റ് പ്രക്രിയില്‍ തിരികെ പ്രവേശിക്കാനാവില്ല.

ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍, ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം.

ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം അവയില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്.

ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും. അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതല്ല

ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായി റദ്ദാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ സ്വന്തം ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദാക്കണം.

എല്ലാ ഹയര്‍ ഓപ്ഷനുകളും റദ്ദാക്കാന്‍ നോഡല്‍ സെന്ററുകള്‍ മുഖാന്തരം മാത്രമേ സാധ്യമാവുകയുള്ളൂ.

ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ക്കും, ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ക്കും അഡ്മിറ്റ് കാര്‍ഡ് ലഭ്യമാവും.

ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്നതിന് എല്ലാ ഹയര്‍ ഓപ്ഷനുകളും റദ്ദ് ചെയ്യണം.

അഡ്മിറ്റ് കാര്‍ഡ് എടുത്തവര്‍ സ്ഥിരം പ്രവേശനത്തിനായി ജൂണ്‍ 19 മുതല്‍ ജൂണ്‍ 22-ന് രണ്ട് മണിക്കകം അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.