RSBY – Chiak

“ആരോഗ്യ ഇൻഷൂറൻസോ അഥവാ RSBY അതെന്താണ്… ?

ദിനപത്രങ്ങളിലും ടി വി യിലും സോഷ്യൽ മീഡിയകകളിലും ദിനം പ്രതി നമ്മൾ അറിഞ്ഞു കൊണ്ടിരിക്കുന്നതാണ് എങ്കിലും
ചിലപ്പോൾ നമ്മൾ അങ്ങനെയാണ് ജീവിതത്തിൽ ചില കാര്യങ്ങൾക്ക് നമ്മൾ വില കൽപ്പിക്കാറില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കാറുമില്ല. രജിസ്ട്രേഷൻ സമയങ്ങളിൽ ആരോഗ്യ ഇൻഷുറൻസിനെ കുറിച്ച് ചോദിച്ചാൽ കിട്ടുന്ന മറുപടി ചിലപ്പോൾ ഇങ്ങനെയാണ് “ആരോഗ്യ ഇൻഷുറൻസോ അതെന്താണ്? “. പിന്നെ പെട്ടന്നൊരു നാൾ ഒരത്യാഹിതം വന്ന് ആശുപത്രിയിൽ ചെല്ലുമ്പോൾ ബില്ലടക്കാൻ പറയുമ്പോൾ കയ്യിലുള്ളതെല്ലാം എണ്ണിപ്പെറുക്കി ബില്ലടക്കാൻ തികയാതെ വരുമ്പോൾ ക്യാഷ് കൗണ്ടറിൽ നിന്നും.

“ചിസ് പ്ലസ് ഇൻഷൂറൻസ് കാർഡ് എടുത്തിട്ടില്ലേ..?

പിന്നെ പതുക്കെ ശബ്ദം താഴ്ത്തിക്കൊണ്ട്.
“കാർഡുണ്ട് സാറെ.. പക്ഷെ പുതുക്കിയില്ല പുതുക്കുന്ന അന്ന് ഞങ്ങടെ ഒരു ബന്ധുവിന്റെ കല്യാണമായിരുന്നു അല്ലെങ്കിൽ പുതുക്കുന്ന ദിവസം ബന്ധുവിന്റെ മരണമായിരുന്നു.”

ഇതൊക്കെയാണ് നമ്മൾ സ്ഥിരമായി കണ്ടുവരുന്ന കാരണങ്ങൾ ……

ആരോഗ്യ ഇൻഷുറൻസ് അഥവാ ചിസ്പ്ലസ് കഴിഞ്ഞ വർഷത്തെ കാർഡിലെ ആനുകൂല്യം ഈ മാസം 31 വരെ പഴയ കാർഡ് പുതുക്കാൻ ഇനി വെറും പതിമൂന്ന് ദിവസം മാത്രം. ഈ വർഷത്തെ കാർഡ് പുതുക്കൽ ആരംഭിച്ചിരിക്കുന്നു. പുതുക്കാത്തവർ എത്രയും പെട്ടന്ന് നിങ്ങളുടെ അടുത്ത അക്ഷയ സെൻറർ അല്ലെങ്കിൽ പഞ്ചായത്ത് മെമ്പർ വാർഡ് കൗൺസിലർ എന്നിവരുമായി ബന്ധപ്പെടുക. അവർ നൽകും നിങ്ങൾക്ക് ശരിയായ മാർഗ്ഗ നിർദ്ദേശങ്ങൾ.

ചിലപ്പോൾ നന്മൾക്ക് നഷ്ടപ്പെടുന്നത് ഒരു കല്യാണമോ, ആഘോഷമോ ഒരു ദിവസത്തെ പണികൂലിയോ ആയിരിക്കാം പക്ഷെ ഒരു അത്യാഹിത സന്ദർഭങ്ങളിൽ അത് നമുക്ക് വലിയ കൈത്താണ്ടായിരിക്കും തീർച്ച…….

പദ്ധതി ആനുകൂല്യങ്ങൾ

ആർ എസ് ബി വൈ അഥവാ ചിസ്പ്ലസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് 30000 രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സഹകരണ സൗകാര്യ ആശുപത്രികൾ വഴി ലഭിക്കുന്നതാണ്.

എസ് ചിസ് പദ്ധതി പ്രകാരം RSBY ചിസ്സിലുള്ള 30000 രൂപയ്ക്ക് പുറമെ 60 വയസ്സിന് മുകളിൽ പ്രായമുള്ള ഓരോ മുതിർന്ന പൗരൻമാർക്കും പ്രത്യേകമായി 30000 രൂപയുടെ അധിക സൗജന്യ ചികിത്സ ലഭിക്കുന്നു.

മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾക്കു പുറമെ ചിസ് പ്ലസ് പദ്ധതി പ്രകാരം ഹൃദയം, വൃക്ക, കരൾ, തലച്ചോർ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ, കാൻസർ, അപകടം മൂലമുള്ള ട്രോമാകെയർ എന്നിവയ്ക്ക് 70000 രൂപയുടെ അധിക സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ശ്രീ ചിത്ര പോലെയുള്ള ആശുപത്രികളിൽ ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *