NEET Exam

  1. Neet Exam എഴുതുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധക്ക്…..
    ഒരോ വർഷവും NEET എക്സാം കഴിയുമ്പോൾ എക്സാം സെന്ററിൽ ഉണ്ടാകുന്ന കർക്കശത്തെ കുറിച്ച് വിവാദം ഉണ്ടാകാറുണ്ടല്ലോ..
    എക്സാം സെന്ററിൽ ഒരു പിഴവ് സംഭവിച്ചാൽ 14 ലക്ഷത്തോളം വരുന്ന വിദ്ധാർത്ഥികളെ ബാധിക്കുന്നത് കൊണ്ട് invigilators കർശനമായി തന്നെ യാകും exam നടത്തുക.
    നമ്മൾ ശ്രദ്ധയ്ക്കേണ്ട കാര്യങ്ങൾ

1. അഡ്മിറ്റ്‌ കാർഡ് കളർ പ്രിന്റ് ഔട്ട്‌
രണ്ടു പാസ്പോർട്ട്‌ സൈസ് ഫോട്ടോസ് ഒന്നു ഹാൾ ടിക്കെറ്റിൽ ഒട്ടിക്കണം മറ്റൊന്ന്
കയ്യിൽ കൊണ്ട് പോകണം അറ്റെൻഡൻസ് ഷീറ്റിൽ ഒട്ടിക്കാനുള്ളത്
2. ഹാൾ ടിക്കിട്ടിൽ സ്ലോട്ട് നോക്കി ടൈം അനുസരിച്ചു എക്സാം സെന്ററിൽ എത്തുക
3. ഹാൾ ടിക്കറ്റ് പേരെന്റ്സ് sign ചെയ്യാനുള്ളത് ആദ്യമേ ചെയ്തു വെക്കുക.
4.വിദ്യാർത്ഥി കളുടെ sign examination ഹാളിൽ നിന്ന് ചെയ്യാനുള്ളതാണ്.
5.Admit cardil അപ്‌ലോഡ് ചെയ്ത ഫോട്ടോ യുടെ കോപ്പി തന്നെ യാണ് ഹാൾ ടിക്കറ്റിൽ ഒട്ടിക്കേണ്ടതും കൊണ്ടുപോകേണ്ടതും
6. ആധാർ കാർഡ്: E- ആധാർ കളർ പ്രിന്റ് A4 പേപ്പറിൽ തൊട്ടടുത്ത അക്ഷയ സെന്ററിൽ പോയി എടുക്കാവുന്നതാണ്
പ്ലാസ്റ്റിക് id കാർഡുകൾക്ക് വിലക്കുണ്ട്
7. ആഭരണങ്ങൾ ഒന്നും തന്നെ പരീക്ഷ ഹാളിലേക്കു കയറ്റുന്നതല്ല
8. ഷൂസ് ക്ലോസ്ഡ് ചെരുപ്പുകൾ ഹൈ ഹീല്ഡ്. എന്നിവ ഒഴിവാക്കുക.
9, എക്സാം സെന്റർ – മുൻകൂട്ടി ധാരണ ഉണ്ടായിരിക്കണം
10. ഹെയർ pin ക്ലിപ്പ് വലിയ ബട്ടൺ ഉള്ള ഡ്രസ്സ്‌ എന്നിവ ഉപയോഗിക്കാതിരിക്കുക
11 Derss കോഡ് ഉള്ളവർ 7 മണിക്ക് തന്നെ എത്തുക
12. ഹാൾ ടികെറ്റ് instruction നന്നായി വായിക്കുക.