പ്രവാസി ക്ഷേമ ബോർഡ് അംഗത്വം

പ്രവാസി ക്ഷേമ ബോർഡ് അംഗത്വം, അംശാദായ അടവ് എന്നിവ പൂർണമായും ഓൺലൈൻ വഴിയാക്കി.

2010 ൽ രൂപീകൃതമായ ശേഷം ആദ്യമായി പ്രവാസി പെൻഷൻ 1000 രൂപയിൽനിന്നും 2000 രൂപയാക്കിയിട്ടുണ്ട്​.അഞ്ച് വർഷത്തിൽ കൂടുതൽ അംശാദായം അടച്ച ഓരോ വർഷത്തിനും പെൻഷൻ തുകയുടെ മൂന്ന് ശതമാനം തുക അധിക പെൻഷൻ ലഭിക്കുന്നതാണ് .

വിവിധ കാരണങ്ങളാൽ അംശാദായം അടക്കാൻ കഴിയാത്തവർക്കും, അടവിൽ പിഴവ്​ വരുത്തിയവർക്കും പിഴയും പലിശയും ഒഴിവാക്കി കുടിശ്ശികാനിവാരണം വരുത്താൻ 2017 സെപ്റ്റംബർ മുതൽ 2018 ഫെബ്രുവരി വരെയുള്ള 6 മാസം അനുവദിച്ചിട്ടുണ്ട്.

അംശാദായം അടവിൽ കുടിശ്ശിക വരുത്തിയ 60 വയസ്സ് കഴിഞ്ഞവർക്ക് അംശാദായവും പിഴയും പലിശയും അടച്ച് അംഗത്വം പുനഃസ്​ഥാപിച്ച് പെൻഷൻ അനുവദിച്ചു.

വർധിച്ച പെൻഷൻ സെപ്റ്റംബർ മാസം മുതൽ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്​.

മരണാനന്തര സഹായം ഏകീകരിക്കുകയും 50,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായി വർധിപ്പിക്കുകയും ചെയ്തു.

അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

1 .പെൻഷൻ (60 വയസിനുശേഷം )

2 . കുടുബ പെൻഷൻ (പെൻഷന്റെ 60 %)

3 അവശതാ പെൻഷൻ (അവശത അനുഭവിക്കുന്നത് മുതൽ പെൻഷന്റെ 40 %)

4 .മരണാനന്തര സഹായം (1 ലക്ഷം )

5 .ചികിത്സ സഹായം (പെൻഷൻ യോഗ്യതക്ക് മുൻമ്പ് )

6 . വിവാഹ സഹായം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)

7 .പ്രസവാനുകുല്യം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)

8 .വിദ്യാഭ്യാസ ആനുകൂല്യം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)

9 .ഭവന -സ്വയം തൊഴിൽ വായ്പകൾ .സഹകരണ സംഘങ്ങൾ ,കമ്പനികൾ ,കൂടാതെ മറ്റ് സ്ഥാപനങ്ങൾ അംഗങ്ങൾക്ക് സ്വയം തൊഴിൽ ലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രമോട്ട് ചെയ്യൽ എന്നിവയും ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരുന്ന പ്രവർത്തനങ്ങളാണ്.

മലയാളികളായ 18 മുതൽ 60 വയസുവരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ പ്രവാസികൾ ,അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും തിരികെ എത്തിയവരുമായ സ്ത്രീ പുരുഷ ഭേതമന്യേ ഉള്ള പ്രവാസികൾക്ക് കേരള പ്രവാസി ക്ഷേമ ബോർഡിൽ അംഗങ്ങളാകാം .

അംഗത്വ ഫീസ് 200 രൂപയും, അംശാദായം പ്രവാസി’ വിദേശം 300 രുപയും മടങ്ങി വന്ന പ്രവാസികൾക്കും അന്യസംസ്ഥാന മലയാളികൾക്കും 100 രുപയും ,മടങ്ങി വന്ന അന്യസംസ്ഥാന മലയാളികൾക്ക് 50 രുപയും അടക്കേണ്ടത്, ഇത് പ്രതിമാസമായോ വാർഷീകമായോ അടക്കാം.

രജിസ്​േട്രഷൻ, ക്ഷേമനിധി അംഗത്വവും കാർഡും, അംശാദായ അടവ് എന്നിവ പൂർണമായും ഓൺലൈൻ വഴിയാക്കി.

പ്രവാസിക്ക് ലോകത്തി​െൻറ ഏത് ഭാഗത്തുനിന്നും ഈ കാര്യങ്ങൾ ചെയ്യുന്നതിനും നില നിന്നിരുന്ന കാലതാമസം ഒഴിവാക്കാനും ഇതോടെ സാധിക്കും.

കഴിഞ്ഞ സംസ്​ഥാന ബജറ്റിൽ ആറ് കോടി രൂപയാണ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി വക കൊള്ളിച്ചത്.വിദേശത്ത് താമസിക്കുന്ന ​​പ്രവാസികളുടെ അടവിന് ആനുപാതികമായി പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കാനും, 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമനിധിയിൽ അംഗമാകുന്നതിനും പെൻഷൻ ലഭിക്കുന്നതിനും നടപടി സ്വീകരിക്കാനും ശുപാർശ ചെയ്തിട്ടുണ്ട് .

പ്രവാസി ക്ഷേമ നിധി.. ആവശ്യമായ രേഖകൾ :-

1.പ്രവാസി കേരളീയൻ (വിദേശം)
➡ഫോട്ടോ, ഒപ്പ്
➡പാസ്പോർട്ട് കോപ്പി (self attested)
➡Visa / Iqama copy (self attested)

2.തിരിച്ചുവന്ന പ്രവാസി കേരളീയൻ(വിദേശം)
➡ഫോട്ടോ, ഒപ്പ്
➡ജനനതീയതി തെളിയിക്കുന്ന രേഖ (സ്കൂൾ സർട്ടിഫിക്കറ്റ് / പാൻ കാർഡ്/ ലൈസൻസ്/ പാസ്പോർട്ട്)
➡Nativity certificate സാക്ഷ്യപത്രം (വില്ലേജ് ഓഫിസർ/ ഗസറ്റഡ് ഓഫീസർ/ MP / MLA ഇവരിൽ ആരെങ്കിലും ഒരാൾ നല്കുന്നത്)
➡പാസ്പോർട്, വിസ പേജിന്റെ കോപ്പി (സ്വയം സാക്ഷ്യപ്പെടുത്തിയത്)