ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനം ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ

കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനം ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ
➡കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻറ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ പ്രവേശനം 2018-2019 ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു www.cap.kannuruniversity.ac.in
▶ കണ്ണൂർ സർവ്വകലാശാലയിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം
മാനേജ്‍മെന്റ്,കമ്മ്യൂണിറ്റി, ഭിന്നശേഷി,,ലക്ഷദ്വീപ് നിവാസികൾ,സ്പോർട്സ്ക്വാട്ട എന്നി വിഭാഗങ്ങളിൽ അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവരും ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിരിക്കണം

▶ഓൺലൈൻ രജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ രെജിസ്ട്രേഷൻ കാലയളവിൽ വിദ്യാർത്ഥികൾക്ക് അവരുടെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡ്‌ ഉപയോഗിച് ലോഗിൻ ചെയ്തു പരിഹരിക്കാവുന്നതാണ്
➡രജിസ്ട്രേഷൻ പൂർത്തീകരിച് അതിന്റെ പ്രിന്റ് ഔട്ട്‌ സൂക്ഷിച്ചു വെക്കേണ്ടതാണ്.
➡ഏകജാലക സംവിധാനത്തിൽലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴിയോ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന പ്രത്ത്യേക ചെല്ലാൻ ഉപയോഗിച്ച് SBI വഴി മാത്രം അടയ്ക്കണം DD ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.
➡എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10മണി മുതൽ 5മണി വരെ 04972715261,04972715284 എന്നീ നമ്പറുകളിൽ കണ്ണൂർ സർവ്വകലാശാല ഹെല്പ് ലൈൻ പ്രവർത്തിക്കുന്നതാണ്
➡ഓൺലൈൻ രെജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി മറ്റു അലോട്ട്മെന്റ്‌ തീയതി എന്നിവ CBSE തുടങ്ങി മറ്റു ബോർഡുകളുടെ +2ഫലം പ്രസിദ്ധീകരിച്ച ശേഷം വിജ്ഞാപനം ചെയ്യുന്നതാണ്..
➡മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളാണെങ്കിൽ പോലും ഒന്നോ രണ്ടോ കോളേജിൽ കൊടുത്ത് ഒഴിവാക്കരുത് ഉന്നത വിജയം നേടിയ നിരവധി വിദ്യാർത്ഥികളുണ്ട്. ആയതിനാൽ ചിലപ്പോൾ കൊടുത്ത കോളേജിൽ കിട്ടാതെ വരും. അവരും അഭിരുചിക്കനുസരിച്ച് പരമാവധി കോളേജുകളിൽ ഓപ്ഷൻ കൊടുക്കണം
➡ അപേക്ഷിക്കേണ്ട തീയതി കഴിഞ്ഞ് ഇനി അപേക്ഷിക്കാൻ പറ്റുമോ എന്ന് ചോദിച്ച് വിളിക്കുന്നവരുണ്ട്.നിശ്ചിത ദിവസത്തിനകം ക്ലാസ് ആരംഭിക്കേണ്ടതിനാൽ ഇനി തീരുമാനിക്കുന്ന തീയതി നീട്ടൽ പ്രായോഗികമല്ല അതിനാൽ സമയബന്ധിതമായി രജിസ്ട്രേഷൻ നടത്തണം. വിവരങ്ങൾ പരമാവധി കൈമാറണം
➡ആവശ്യമായ രേഖകൾ
▪ ഫോട്ടോ
▪SSLC സർട്ടിഫിക്കറ്റ് കോപ്പി
▪ +2 മാർക്ക് ലിസ്റ്റ്
▪ മൊബൈൽ നമ്പർ
▪E Mail Id
▶ഓൺലൈൻ അപേക്ഷ പ്രിന്റ് ഔട്ട്‌ യൂണിവേഴ്സിറ്റിക് അയക്കേണ്ടതില്ല അഡ്മിഷൻ ലഭിക്കുന്ന മുറക്ക് അതാത് കോളേജുകളിൽ ഹാജരാക്കിയാൽ മതി.