പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 12-ന്, 21 -ന് ക്ലാസ് തുടങ്ങും

  1. പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 12-ന്, 21 -ന് ക്ലാസ് തുടങ്ങും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആ
ദ്യ അലോട്ട്‌മെന്റ് ജൂണ്‍ 12-ന് പ്രസിദ്ധീകരിക്കും. നേരത്തേ ജൂണ്‍ ഒന്നിനെന്നായിരുന്നു അറിയിച്ചിരുന്നത്. സി.ബി.എസ്.ഇ. സിലബസുകാരുടെ സൗകര്യത്തിനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 18-ല്‍നിന്ന് 30-ലേക്ക് മാറ്റിയിരുന്നു. ഇതനുസരിച്ച് അലോട്ട്‌മെന്റ് ഉള്‍പ്പെടെ മറ്റ് തീയതികളും മാറ്റിയിരിക്കുകയാണ്. ക്ലാസ് ജൂണ്‍ 21-ന് തുടങ്ങും. ട്രയല്‍ അലോട്ട്‌മെന്റ് അഞ്ചിനാണ്. 19-ന് മുഖ്യ അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാകും. ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് 28-ന് പ്രസിദ്ധീകരിക്കും. ജൂലായ് 31-നാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് വഴിയുള്ള പ്രവേശനം പൂര്‍ത്തിയാകുക. അന്നുതന്നെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ നാല് മുതല്‍ സ്വീകരിക്കും. 19-ന് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തും. മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനം ജൂണ്‍ 12 മുതല്‍ 19 വരെ നടക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് വെള്ളിയാഴ്ച രാത്രി എട്ടുവരെ 4,52,435 കുട്ടികളാണ് അപേക്ഷിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം 78,510 അപേക്ഷകരുണ്ട്. 45,904 അപേക്ഷകരുള്ള കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.