ആധാർ പുതുക്കേണ്ടതുണ്ടോ?

ആധാർ പുതുക്കേണ്ടതുണ്ടോ ?

പലരുടെയും സംശയമാണിത്
എന്നാൽ യാഥാർഥ്യം എന്താണ് ?

5 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ ആധാർ എടുക്കുമ്പോൾ അവരുടെ കൈവിരലുകൾ, കണ്ണുകളുടെ ഐറിസ് തുടങ്ങിയബയോമെട്രിക് രേഖകൾ സ്കാൻ ചെയ്യാറില്ല. അത് കൊണ്ട്അത്തരം കുട്ടികളുടെ ആധാർ അവർക്ക് 5 വയസ്സ് തികഞ്ഞാൽ പുതുക്കേണ്ടതാണ്. അത് പോലെ 15 വയസ്സിനു മുമ്പ് ആധാർ എടുത്ത കുട്ടികളുടെ ആധാർ 15 വയസ്സ് തികഞ്ഞ ശേഷവുംപുതുക്കേണ്ടതാണ് . അല്ലെങ്കിൽ ആധാർ സസ്പെൻറ് ആകാൻസാധ്യത കൂടുതലാണ്. മാത്രമല്ല JEE, NEET , തുടങ്ങിയ എൻട്രൻസ് പരീക്ഷകൾക്ക് അപേക്ഷ നൽകുമ്പോൾ കഴിഞ്ഞ വർഷങ്ങളിൽ പ്രയാസം
നേരിട്ടിട്ടുമുണ്ട്. ഇപ്പോൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് മെഷീനുകളിൽ കൈ രേഖ പതിയാത്ത പല പ്രശ്നങ്ങളും കേൾക്കാറുണ്ട് . ഇത്തരം പ്രശ്നങ്ങളും ആധാർ ബയോമെട്രിക് രേഖകൾ പുതുക്കുന്നതോടെ ഇല്ലാതാകും.

  1. ആധാർ എടുക്കുക, പുതുക്കുക, അഡ്രസ് മാറ്റുക, ഫോട്ടോ മാറ്റുക, മൊബൈൽ നമ്പർ മാറ്റുക-ചേർക്കുക, തുടങ്ങി എല്ലാ ആധാർ സേവനങ്ങളും ഇപ്പോൾ അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാണ്. അഞ്ചു വയസ്സ് തികയാത്ത കുട്ടികളുടെ ആധാർ എടുക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുക.

www.akshaya.kerala.gov.in