കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു

കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. കെട്ടിട ഉടമസ്ഥന്റെ പേര് ,മേൽവിലാസം, നികുതി തുക ,കുടിശ്ശിക വിവരങ്ങൾ ഇവ അറിയാനും,e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്. കൂടാതെ വിവിധ ആവിശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റുകൾ download ചെയ്യാനും സാധിക്കും. പേരിലോ, മേൽവിലാസത്തിലോ നികുതിയിലോ പരാതിയുള്ളവർ ഈ ആഴ്ച്ചതന്നെ പഞ്ചായത്തിൽ നേരിട്ട് പരാതി നൽകി പരിഹരിക്കേണ്ടതാണ് കാരണം ഇത് ഉടൻ തന്നെ ലോക്ക് ചെയ്യുന്നതാണ്. കെട്ടിട നികുതി കുടിശ്ശിക ഉള്ളവർക്കുള്ള പ്രതി മാസം 1 % പിഴപ്പലിശ ഇപ്പോൾ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കൂ.