പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

http://results.hscap.kerala.gov.in/index.php/login ലിങ്കില്‍ അപേക്ഷ നമ്പറും ജനനതിയതിയും നല്‍കിയാല്‍ അലോട്ട്മെന്‍റ് പരിശോധിക്കാം

➡ അലോട്ട്മെന്‍റ് ലഭിച്ച കുട്ടികള്‍ ജൂലായ് 23 വൈകീട്ട് 4.00 മണിക്ക് മുമ്പായി സ്കൂളുകളില്‍ അഡ്മിഷന്‍ ചേരണം

➡ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ സ്ഥിര പ്രവേശനം ആണ് ചേരേണ്ടത്, താത്കാലിക പ്രവേശനം അനുവദിനീയമല്ല

➡ ഏകജാലക ജാലക സംവിധാനത്തില്‍ (മെറിറ്റ് ക്വാട്ടയിലും സ്പോര്‍ട്സ് ക്വാട്ടയിലും) ഇതുവരെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ മറ്റു സ്കൂളുകളിലേക്കും കോഴ്സുകളിലേക്കും ട്രാന്‍സ്ഫറിന് അപേക്ഷിക്കാനുള്ള ഒഴിവുകളും നിര്‍ദേശങ്ങളും ജൂലായ് 24 ഉച്ചക്ക് 2.00 മണിക്ക് പ്രസിദ്ധീകരിക്കും

അഡ്മിഷന് പോവുമ്പോള്‍ അലോട്ട്മെന്‍റ് ലഭിച്ച സ്ലിപ്പും വിദ്യാര്‍ത്ഥി അപേക്ഷയില്‍ അവകാശപ്പെട്ട എല്ലാ വിവരങ്ങളും തെളിയിക്കുന്നതുള്ള സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമാണ്