സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

2018- 19 അദ്ധ്യയന വർഷം പ്ലസ് വൺ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

സ്കോളർഷിപ്പ് 1-egrantz

അപേക്ഷിക്കാനുള്ള അർഹത: OBC, SC, ST, 0EC, GENERAL വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രം

രക്ഷിതാക്കളുടെ വരുമാന പരിധി : 1 ലക്ഷം രൂപയിൽ താഴെ ( 0BC, GENERAL വിഭാഗക്കാർക്ക് )

മറ്റ് വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ല.

ക്ലാസ്സ് ടീച്ചർക്ക് സമർപ്പിക്കേണ്ട രേഖകൾ:

1. ഓൺലൈൻ അപേക്ഷയുടെ ഫോട്ടോ പതിച്ച പ്രിന്റൗട്ട്
2. വരുമാന സർട്ടിഫിക്കറ്റ് (ഒറിജിനൽ – from Village Officer)
3. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ഒറിജിനൽ – from Village Officer )
4.ബാങ്ക് പാസ് ബുക്കിന്റെ copy
5. SSLC copy
6. ആധാർ copy
7. Course സർട്ടിഫിക്കറ്റ് ( received from Principal )

അവസാന തീയതി: ഇല്ല. പരമാവധി വേഗം ചെയ്യേണ്ടതാണ്.

സ്കോളർഷിപ്പ് 2-
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് (ന്യൂനപക്ഷ വിഭാഗം)

അപേക്ഷിക്കാനുള്ള അർഹത: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രം

രക്ഷിതാക്കളുടെ വരുമാന പരിധി : 2 ലക്ഷം രൂപയിൽ താഴെ

ക്ലാസ്സ് ടീച്ചർക്ക് സമർപ്പിക്കേണ്ട രേഖകൾ:

1) ഓൺലൈൻ അപേക്ഷയുടെ ഫോട്ടോ പതിച്ച പ്രിന്റൗട്ട്
2) SSLC copy
3) ബാങ്ക് പാസ് ബുക്കിന്റെ copy
4) ആധാർ copy
5) +1 Special ഫീസ് അടച്ചതിന്റെ Receipt
6) വരുമാന സർട്ടിഫിക്കറ്റ് ( from village officer )
7) കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ടelf declared )
8) Residence Certificate (ടelf declared)
9) Institution Verification Form

അവസാനം പറഞ്ഞ മൂന്ന് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിനുള്ള ഫോമുകൾ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അവസാന തീയതി: 2018 സെപ്റ്റംബർ 30

സ്കോളർഷിപ്പ് 3 –
ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് (മൗലാനാ ആസാദ് സ്കോളർഷിപ്പ് )

അപേക്ഷിക്കാനുള്ള അർഹത: മുസ്ലിം, ക്രിസ്ത്യൻ, മറ്റു ന്യൂന പക്ഷ വിഭാഗങ്ങളിൽ പെടുന്ന പെൺകുട്ടികൾക്ക് മാത്രം.

രക്ഷിതാക്കളുടെ വരുമാന പരിധി : 2 ലക്ഷം രൂപയിൽ താഴെ

ആവശ്യമായ രേഖകൾ:
a ) ഫോട്ടോ പതിച്ച, അപേക്ഷയുടെ ഓൺലൈൻ പ്രിന്റൗട്ട്
b) SSLC copy
c) Bank Pass Book copy
d) lncome Certificate from Village Officer

ഇതിന്റെ അപേക്ഷ ക്ലാസ് ടീച്ചർക്ക് നൽകേണ്ടതില്ല. ഓൺലൈൻ അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി വിദ്യാർത്ഥികൾ നേരിട്ട് വെബ് സൈറ്റിലുള്ള ന്യൂ ഡൽഹിയിലെ അഡ്രസ്സിൽ അയക്കേണ്ടതാണ്.

അവസാന തീയതി: 2018 സെപ്റ്റംബർ 15

സ്കോളർഷിപ്പ് 4.
ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്

യോഗ്യത: SSLC ക്ക് എല്ലാ വിഷയങ്ങളിലും A+ നേടിയവർക്ക് മാത്രം (Kerala Syllabus only )

വരുമാന പരിധി: ഇല്ല.

ക്ലാസ് ടീച്ചർക്ക് സമർപ്പിക്കേണ്ട രേഖകൾ:

1. ഫോട്ടോ പതിച്ച പ്രിന്റൗട്ട്
2. SSLC Copy
3. Nativity Certificate (from village officer )
4. ആധാർ copy
5. ബാങ്ക് പാസ് ബുക്ക് copy

അവസാന തീയതി: 2018 ആഗസ്റ്റ് 17

എല്ലാ സ്കോളർഷിപ്പുകൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതും അതിന്റെ പ്രിൻറൗട്ട് എടുക്കേണ്ടതുമാണ്. രജിസ്ട്രേഷൻ സമയത്ത് ലഭിക്കുന്ന Registration ld യും പാസ് വേർഡും രണ്ടാം വർഷം സ്കോളർഷിപ്പ് പുതുക്കാൻ ആവശ്യമായതിനാൽ അത് കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതാണ്.

അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് സഹകരണ ബാങ്കോ കോ ഓപ്പറേറ്റീവ് ബാങ്കോ അല്ലാത്ത ഏതെങ്കിലും ഒരു ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.