പോലീസിൽ SI/ASI ആവാം

പോലീസിൽ SI/ASI ആവാം | ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | തുടക്കം തന്നെ 40,000 രൂപ ശമ്പളം. | *പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

🔰 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കേന്ദ്ര പൊലീസ് സേനയിൽ SI / ASI പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

🔰 1300 ൽ പരം ഒഴിവുകളാണുള്ളത് (ഇനിയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ ഉണ്ട്)

🔰 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും). കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

🔰 തെരഞ്ഞെടുക്കപ്പെട്ടാൽ SI യുടെ ശമ്പള സ്കെയിൽ 35,400 – 1,12,400 ഉം ASI യുടെ ശമ്പള സ്കെയിൽ 29,200 – 92,300 ഉം ആണ്. അതായത് തുടക്കം തന്നെ 40,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാർ ജോലിക്കാർക്കുള്ള മറ്റനേകം ആനുകൂല്യങ്ങൾ പുറമെയും ലഭിക്കുന്നു).

🔰 രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവ വഴിയാണ് തെരെഞ്ഞെടുപ്പ്.

🔰 ഒന്നാം ഘട്ട പരീക്ഷ December ആദ്യ ആഴ്‍ചയിലായിരിക്കും. (പരിശീലനത്തിന് ധാരാളം സമയം ഉണ്ട്. ശ്രമിച്ചു കഴിഞ്ഞാൽ തീർച്ചയായും വിജയിക്കാം).

🔰 പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾക്കും SC/ST, Ex.സർവീസ് കാറ്റഗറിക്കും ഫീസ് വേണ്ട).

🔰 കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്,കണ്ണൂർ ,കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.

🔰 അപേക്ഷിക്കേണ്ട അവസാന തിയ്യതി: October 16 (16/10/2019).
⚫⚪⚫⚪⚫⚪⚫⚪
🇮🇳 Akshaya