ഗ്രാമീണർക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരതാ കോഴ്സ്

PMGDISHA – Pradhan Mantri Gramin Digital Saksharatha Abhiyan

കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് – കമ്പ്യൂട്ടർ വിദ്യാഭ്യാസം ഉള്ളവർക്കാണ് ഈ കോഴ്സ് നൽകുക.

ഡിജിറ്റൽ പണമിടപാടുകൾ, ഡിജിറ്റലായി ഡോക്യുമെന്റുകൾ സൂക്ഷിക്കൽ എന്നിവയിലൊക്കെ അറിവ് നൽകുകയാണ് ലക്ഷ്യം – ഓൺലൈനായി പരീക്ഷയും എഴുതണം – വിജയിക്കുന്നവർക്ക് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റും നൽകും –

കേരളത്തിൽ അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് ഇത് നടപ്പിലാവുക – ഒരു പഞ്ചായത്തിലെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 350 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങർക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക – കോഴ്സ് തികച്ചും സൗജന്യമാണ്.