വൈദ്യുത കണക്ഷനു വേണ്ടി ഇനി ഓഫീസിൽ പോവേണ്ടതില്ല !!

പുതിയ LT സർവ്വീസ് കണക്ഷനായുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ

എല്ലാ വിഭാഗം LT സർവ്വീസ് കണക്ഷൻ അപേക്ഷകളും ഓൺലൈനായി സമർപ്പിക്കുന്നതിന് കെ‌.എസ്‌.ഇ.ബി‌.എൽ -ന്റെ wss.kseb.in എന്ന പോർട്ടൽ ഉപയോഗിക്കുക. സർവ്വീസ് കണക്ഷൻ നടപടിക്രമങ്ങൾക്കായി ഒരു തവണ പോലും KSEB ഓഫീസുകളിൽ പോകേണ്ടതില്ല. പോസ്റ്റ് ആവശ്യമില്ലാത്ത സർവ്വീസ് കണക്ഷൻ ആണെങ്കിൽ അപേക്ഷ ഫീസും, സെക്യൂരിറ്റി ഡെപ്പോസിറ്റും, ECSC യും ഒരുമിച്ച് അടക്കാവുന്നതാണ് (പാക്കേജ് കണക്ഷൻ)

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്ന രീതി താഴെ കൊടുത്തിരിക്കുന്നു ..

രജിസ്റ്റേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .. https://wss.kseb.in/selfservices/ncHome തുടർന്ന് "New connection" ക്ലിക്ക് ചെയ്യുക “Domestic (LT)/ Non Domestic (LT)” സെലക്ട് ചെയ്യുക .. അതിനു ശേഷം “Online Registration” ക്ലിക്ക് ചെയ്യുക രജിസ്ട്രേഷൻ ചെയ്യുന്നതിനായി “Register” tab ക്ലിക്ക് ചെയ്തതിനു ശേഷം മൊബൈൽ നമ്പർ , ഇമെയിൽ ഐ . ഡി എന്നിവ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിച്ച OTP നിശ്ചിത സ്ഥലത്തു രേഖപ്പെടുത്തിയ ശേഷം Verify ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന്, “connection details” ക്ലിക്ക് ചെയ്തു ജില്ല, സെക്ഷൻ ഓഫീസ്, കണക്ടഡ് ലോഡ്, അപ്ലിക്കേഷൻ കാറ്റഗറി, സിംഗിൾ ഫേസ് ആണോ ത്രീ ഫേസ് ആണോ എന്നീ വിവരങ്ങൾ രേഖപ്പെടുത്തുക. "Address" ടാബ് ക്ലിക്ക് ചെയ്തു അഡ്രസ്സ് വിവരങ്ങൾ നൽകുക. "Other Details" ടാബ് ക്ലിക്ക് ചെയ്തു ഫീൽഡ് ഇൻസ്പെക്ഷന് ആവശ്യമുള്ള ദിവസം, (ഇങ്ങനെ ദിവസം തിരഞ്ഞെടുക്കുന്നതിന് സിംഗിൾ ഫേസിനു 25 രൂപയും ത്രീ ഫേസിനു 50 രൂപയും ഈടാക്കുന്നതാണ്) പാക്കേജ് കണക്ഷൻ ആണെങ്കിൽ അതിന്റെ വിവരങ്ങൾ, വയറിങ് കോൺട്രാക്ടറുടെ പേരും കംപ്ലീഷൻ സർട്ടിഫിക്കറ്റ് നമ്പറും നൽകാവുന്നതാണ്. “Upload documents” tab ക്ലിക്ക് ചെയ്തു, തിരിച്ചറിയൽ കാർഡിന്റെയും ഉടമസ്ഥാവകാശം തെളിയുക്കുന്നതിന്റെയും സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പരിശോധിച്ചശേഷം, “submit” ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് 13 അക്കമുള്ള “web transaction id” ലഭിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിന് തുടർന്ന് സ്‌ക്രീനിൽ കാണുന്ന അപേക്ഷ ഫീസ്; നെറ്റ്‌ ബാങ്കിങ്, ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് മുഖേന ഓൺലൈനായി അടക്കാവുന്നതാണ്. അപ്ലിക്കേഷൻ ഫീസ് അടക്കുമ്പോൾ ലഭിക്കുന്ന അപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് Apply for LT connection online നിലെ Check Status tabഉപയോഗിച്ച് അപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്

സെക്ഷനിൽ നിന്നും സ്ഥലപരിശോധനക്ക് വരുമ്പോൾ ആവശ്യമായ രേഖകളുടെ അസൽ ഹാജരാക്കേണ്ടതാണ്. തുടർന്ന് സെക്ഷനിൽ നിന്നും എസ്റ്റിമേറ്റ് തുക സൈറ്റിൽ അപ്‌ലോഡ് ചെയുമ്പോൾ ഇമെയിൽ /എസ് . എം . എസ് മുഖേന അപേക്ഷകന് സന്ദേശം ലഭിക്കുന്നു. ഇമെയിൽ /എസ് . എം . എസ് – ൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുമ്പോൾ എസ്റ്റിമേറ്റ് തുക ഓൺലൈനായി അടക്കാവുന്ന Apply for LT connection online നിലെ Pay Demand Note പേജിൽ എത്തുകയും, അപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് എസ്റ്റിമേറ്റ് തുക ഓൺലൈനായി അടക്കാവുന്നതുമാണ്.

ഓൺലൈൻ സർവ്വീസ് കണക്ഷനുമായുള്ള സംശയങ്ങൾക്ക് KSEB യുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ നമ്പർ ആയ 1912 വിളിക്കുക