ഉപഭോക്താക്കളുടെ കേടായ വൈദ്യുതി മീറ്ററുകൾ പൂർണ്ണമായും മാറ്റുന്നു –

ഉപഭോക്താക്കളുടെ കേടായ വൈദ്യുതി മീറ്ററുകൾ പൂർണ്ണമായും മാറ്റുന്നതിന് വൈദ്യുതി ബോർഡ് പദ്ധതി ആവിഷ്കരിച്ചു. 2019 ഡിസംബർ 31 ന് മുൻപായി തകരാറായ മീറ്ററുകളുടെ പട്ടിക തയ്യാറാക്കുകയും 2020 മാർച്ച് 31 നകം കേരളത്തിലെ തകരാറിലായ മുഴുവൻ വൈദ്യുത മീറ്ററുകളും മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്യും. ഇത് വഴി ഉപഭോക്താക്കളുടെ ദിർഘകാല പരാതികൾ പരിഹരിക്കപ്പെടുന്നതാണ്. കേടായ മീറ്ററുകൾ മാറ്റുന്നതിനായി അപേക്ഷ കൊടുക്കേണ്ടതില്ല…

ഇതിനോടകം പാലക്കാട് ഇലക്ടിക്കൽ സർക്കിളിലെ കേടായ മീറ്ററുകൾ എല്ലാം മാറ്റിക്കഴിഞ്ഞു.