പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം

നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. മൂന്നു ലക്ഷം രൂപ വരെ ധനസഹായം നൽകും. പൂരിപ്പിച്ച അപേക്ഷകൾ, ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താത്കാലി കടധന പട്ടിക പകർപ്പുകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നോർക്ക റൂട്ട്സിന് അയക്കുക –

കൂടുതൽ വിവരങ്ങൾക്ക് – 18004253939, വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനത്തിന് 00918802012345