കെ-ടെറ്റ് അപേക്ഷ തിരുത്താൻ അവസരം


കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം ഉള്ള ഫോട്ടോ അപേക്ഷയിൽ ഉൾപ്പെടുത്താതിരുന്നവർക്ക് തിരുത്താൻ അവസരം. നവംബർ 1 മുതൽ 4 വരെയാണ് അവസരം പേര് ജനന തീയതി എന്നിവയിലെ തെറ്റും തിരുത്താം.

അപേക്ഷയിലെ മറ്റുവിവരങ്ങൾ തിരുത്താനാവില്ല നോട്ടിഫിക്കേഷൻ പ്രകാരം ഉള്ള ഫോട്ടോ ഉൾപ്പെടുത്താത്ത അപേക്ഷകർക്ക് ഇൻവാലിഡ് ഫോട്ടോ എന്ന് രേഖപ്പെടുത്തിയ ഹാൾ ടിക്കറ്റ് മാത്രമേ ലഭിക്കൂ, പരീക്ഷ വിജയിക്കുന്നവർക്ക് ഇതുപയോഗിച്ച് വെരിഫിക്കേഷൻ നടത്താനാവില്ല. പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫോട്ടോയും മറ്റു വിവരങ്ങളും നവംബർ നാലിന് വൈകിട്ട് 5 മണിക്ക് മുമ്പായി പരിശോധിച്ച് ഉറപ്പാക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.