ശബരിമല ഓൺലൈൻ (വിർച്ച്വൽ ക്യൂ) ബുക്കിംഗ് ആരംഭിച്ചു –

ശബരിമല തീര്‍ത്ഥാടനം.. വെര്‍ച്വല്‍ ക്യൂ; ബുക്കിംഗ് അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിച്ചു…

മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന തരത്തിലാണ് വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം.

ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തിലാണ് കൂപ്പണുകള്‍ അനുവദിക്കുന്നത്.

ബുക്ക് ചെയ്യാൻ വരുന്നവർ തീര്‍ത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്സ്, ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കൊണ്ടു വരണം.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികള്‍ക്ക് ബുക്കിംഗിന് ആധാർ കാർഡോ, സ്ക്കൂള്‍ ഐഡന്‍റിറ്റി കാര്‍ഡോ ഉപയോഗിക്കാം.

ബുക്കിംഗ് പൂര്‍ത്തിയാക്കിയശേഷം ദര്‍ശനസമയവും തീയതിയും തീര്‍ത്ഥാടകന്‍റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വെര്‍ച്വല്‍ക്യൂ കൂപ്പണ്‍ പ്രിന്റ് ചെയ്ത് നൽകുന്നതാണ് –