യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; അപേക്ഷിച്ചത് പത്ത് ലക്ഷത്തിലേറെ പേര്‍

ഡിസംബർ രണ്ട് മുതൽ ആറ് വരെ നടക്കുന്ന യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനുള്ള (നെറ്റ്) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. പരീക്ഷാർഥികൾക്ക് ugcnet.nta.nic.inഎന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടുന്നതിനും ഗവേഷക ഫെലോഷിപ്പുകൾക്ക് അർഹരാകാനും യുജിസി പരിഗണിക്കുന്നത് നെറ്റ് സ്കോറാണ്. 81 വിഷയങ്ങളിലായി 10,34,869 പേരാണ് ഇത്തവണ നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ നടത്തിപ്പ് ചുമതല നാഷണൽ ടെസ്റ്റിങ് ഏജൻസിക്കാണ്. ഡിസംബർ 31ന് ഫലം പ്രഖ്യാപിക്കും. സിഎസ്ഐആർ നെറ്റ് അഡ്മിറ്റ് കാർഡ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു –