കേരളം വീണ്ടും നമ്പർ 1 ; ഏറ്റവും മികച്ച ഡിജിറ്റൽ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്‌..!!

കേരളം വീണ്ടും രാജ്യത്ത് നമ്പർ വൺ. രാജ്യത്തെ ഏറ്റവും മികച്ച ഡിജിറ്റൽ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്‌. ഡൽഹി ആസ്ഥാനമായ ഗവേണൻസ്‌ നൗ ഏർപ്പെടുത്തിയ ഡിജിറ്റൽ ട്രാൻസ്‌മിഷൻ പുരസ്‌കാരത്തിനാണ്‌ കേരളം അർഹമായത്‌.

സംസ്ഥാന ഐടി മിഷൻ വഴി ഇ ഗവേണൻസ്‌ പദ്ധതികൾ വിജയകരമായി നടപ്പാക്കിയതിനാണ്‌ പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ നടപ്പാക്കിയ കെഫൈ, സിപിആർസിഎസ്‌ പദ്ധതികളാണ്‌ പരിഗണിച്ചത്‌. സംസ്ഥാനത്തെ 2000 പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ലക്ഷ്യമിട്ടാണ്‌ കെഫൈ പദ്ധതി നടപ്പാക്കിയത്‌.

ഡൽഹിയിൽ നടന്ന ഗവേണൻസ്‌ നൗ ഡിജിറ്റൽ ട്രാൻസ്‌മിഷൻ പുരസ്‌കാര വിതരണച്ചടങ്ങിൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ ഡയറക്ടർ എൻ എസ്‌ ത്രിപാഠിയിൽനിന്ന്‌ സംസ്ഥാന ഐടി മിഷൻ ഡയറക്ടർ ഡോ. എസ്‌ ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി.