ക്ഷേമ പെൻഷനുകൾക്ക് മസ്റ്ററിങ്ങ് നിർബന്ധമാക്കി – സേവനം അക്ഷയയിലൂടെ.

നിങ്ങൾ പെൻഷൻ വാങ്ങുന്നവരാണോ ?? അക്ഷയ വഴി മസ്‌റ്ററിങ് ചെയ്യുക.അല്ലങ്കിൽ പെൻഷൻ മുടങ്ങാം

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ (ഉദാ :- വാര്‍ദ്ധക്യം, വിഗലാംഗര്‍, വിധവ പെന്‍ഷന്‍ മുതലായവ) നിർബന്ധമായും അക്ഷയ വഴി മസ്‌റ്ററിങ് ചെയ്യുക . അല്ലാത്ത പക്ഷം നിങ്ങളുടെ പെൻഷൻ മുടങ്ങുന്നതാണ് . നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി മസ്‌റ്ററിങ് ആരംഭിക്കുന്നു . അതും തികച്ചും സൗജന്യമായി . തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും പെൻഷൻ വാങ്ങുന്നവർ , ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾ എന്നിവരാണ് ഈ ഒരു സംവിധാനം വഴി മസ്‌റ്ററിങ് ചെയ്യേണ്ടത്.

🔷 അക്ഷയ കേന്ദ്രത്തിൽ എപ്പോൾ വരണം

👉മുനിസിപ്പൽ/കോർപ്പറേഷൻ പരിധിയിലുള്ളവർ നവംബർ 13 മുതൽ

👉 പഞ്ചായത്തിൽ നിന്നും പെൻഷൻ കൈപറ്റുന്നവർ നവംബർ 18 മുതൽ
👉 ക്ഷേമ നിധി ബോർഡുകളിലെ ഗുണഭോക്താക്കൾ നവംബർ 30 വരെ മസ്‌റ്ററിങ് ചെയ്യാം

🔷 കിടപ്പിലായവർ വിഷമിക്കണ്ട… അക്ഷയ അതിനുള്ള വഴി ഉണ്ടാക്കും

അക്ഷയയിൽ എത്താൻ ശാരീരിക ബുദ്ധിമുട്ടുള്ളവർ ആ വിവരം തദേശസ്വയംഭരണ സെക്രട്ടറിയെ അറിയിക്കുക . ഡിസംബർ 1 മുതൽ 5 വരെ അക്ഷയ പ്രതിനിധി നിങ്ങളുടെ വീട്ടിൽ വന്നു മസ്‌റ്ററിങ് ചെയ്തു നൽകും . അതിനും നിങ്ങൾ യാതൊരു ഫീസും നൽകേണ്ടതില്ല

🔷 എന്താണ് മസ്‌റ്ററിങ് ?
പെൻഷൻ വാങ്ങുന്ന വ്യക്തി പെൻഷൻ വാങ്ങാൻ ജീവിച്ചിരിപ്പുണ്ട് എന്ന് സാക്ഷ്യപ്പെടുത്താനാണ് മസ്‌റ്ററിങ് ചെയ്യുന്നത്. കണ്ണ് , അല്ലങ്കിൽ വിരലടയാളം സ്വീകരിച്ചാണ് അക്ഷയ മസ്‌റ്ററിങ് ചെയ്യുന്നത്.

🔷 സർക്കാർ എന്തിനാണ് മസ്‌റ്ററിങ് നിർബന്ധമാക്കിയത് ?
പെൻഷൻ വാങ്ങുന്നവർ മരണപെട്ടതിനും ശേഷവും അത് മറച്ചു വെച്ച് കുടുംബഗങ്ങൾ അനർഹമായി പെൻഷൻ വാങ്ങുന്ന അവസ്ഥ കേരളത്തിലുണ്ട് . കോടിക്കണക്കിനു രൂപയാണ് ഓരോ വർഷവും സർക്കാരിന് ഈ ഒരു വകയിൽ നഷ്ടപ്പെടുന്നത് . ഇത് ഒഴിവാക്കാൻ സംസ്ഥാന ധനകാര്യ വകുപ്പ് അക്ഷയയുമായി സഹകരിച്ചു
നടപ്പിലാക്കുന്ന പദ്ധതിയാണിത് .