പെൻഷൻ മസ്റ്ററിംഗ് അഥവാ ‘ജീവൻ രേഖ’ ചെയ്യേണ്ടത് ആരൊക്കെ..

🔰❇🔰❇🔰❇🔰❇🔰❇🔰❇🔰❇🔰❇🔰❇🔰
പെൻഷൻ മസ്റ്ററിംഗ് അഥവാ ജീവൻ രേഖ ചെയ്യേണ്ടത് ആരൊക്കെ..❓

1. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ..👇🏻

  1. കർഷക തൊഴിലാളി പെൻഷൻ
  2. വാർദ്ധക്യകാല പെൻഷൻ
  3. വികലാംഗ പെൻഷൻ
  4. വിധവാ പെൻഷൻ
  5. അവിവാഹിത പെൻഷൻ

2. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർ…👇🏻
(ക്രമ നം., വെൽഫെയർ ഫണ്ട് ബോർഡ്)
1 കേരള അബ്കാരി വര്‍ക്കേഴ്സ് വെൽഫെയർ ഫണ്ട്‌ ബോര്‍ഡ്‌
2 കേരള ആര്‍ട്ടിസാന്‍സ് ആന്‍ഡ്‌ സ്‌കിൽഡ് വർക്കേഴ്സ് ബെനിഫിറ്റ്സ് സ്കീം
3 കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
4 കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
5 കേരള സ്റ്റേറ്റ് കൾച്ചറൽ ആക്ടിവിറ്റീസ് വെൽഫെയർ ഫണ്ട് ബോർഡ്
6 കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
7 കേരള ക്യാഷ്യു വർക്കേഴ്സ് റിലീഫ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ്
8 കേരള ഡയറി ഫാർമേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്
9 കേരള ഫിഷർമെൻസ് വെൽഫെയർ ഫണ്ട് ബോർഡ്
10 കേരള ഹാൻഡ്‌ലൂം വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
11 കേരളം ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
12 കേരള ഖാദി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
13 കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
14 കേരള റേഷൻ ഡീലേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്
15 കേരള സ്റ്റേറ്റ് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്
16 കേരള ടൈലറിംഗ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
17 കേരള റ്റോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
18 കേരള ട്രേഡേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
19 കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
20 കേരള സ്മാൾ പ്ലാൻറ്റേഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
21 കേരള ബാംബൂ കാട്ടുവള്ളി & പണ്ടാനസ് ലീഫ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
22 അഗ്രികൾചറൽ ഡിപ്പാർട്ടമെന്റ് (അഗ്രികൾചർ പെൻഷൻ )
23 കേരള ലോണ്ടറി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
24 കേരള ബാർബർ & ബ്യുട്ടിഷ്യൻ വെൽഫെയർ ഫണ്ട് ബോർഡ്
25 കേരള ഡൊമസ്റ്റിക് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
26 കേരള അൺഓർഗനൈസ്ഡ് റിട്ടയേർഡ് വർക്കേഴ്സ് പെൻഷൻ
27 കേരള ജുവല്ലറി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
28 കേരള ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വെൽഫെയർ ഫണ്ട് ബോർഡ്

മുകളിൽ കൊടുത്ത 33 വിഭാഗത്തിൽ പെട്ട ഏതെങ്കിലും പെൻഷൻ വാങ്ങുന്നവരും പെൻഷൻ പാസായവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്…

മസ്റ്ററിംഗ് നടത്താത്തവർക്ക് ഡിസംബർ മുതൽ പെൻഷൻ ലഭിക്കില്ല.

ഒന്നിലധികം പെൻഷൻ വാങ്ങുന്നവർ രണ്ടും വെവ്വേറെ മസ്റ്ററിംഗ് നടത്തണം.

ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ കൂടി ഉണ്ടെങ്കിൽ രണ്ടും വെവ്വേറെ മസ്റ്ററിംഗ് നടത്തണം.

👉🏼 വിരലടയാളം പതിയാത്തവർക്ക് അക്ഷയ കേന്ദ്രത്തിൽ കണ്ണിന്റെ ഐറിസ് സ്കാൻ ചെയ്ത് മസ്റ്ററിംഗ് നടത്താൻ സൗകര്യമുണ്ട്.

👉🏼 കിടപ്പിലായവർക്ക് വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്.
(നിർദിഷ്ട ഫോറത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.)

👉🏻 പഞ്ചായത്ത് / കോർപ്പറേഷൻ വ്യത്യാസമില്ലാതെ എവിടെ താമസിക്കുന്നവർക്കും ഏത് അക്ഷയ കേന്ദ്രത്തിൽ നിന്നും സൗജന്യമായി മസ്റ്ററിംഗ് നടത്താവുന്നതാണ്.
🔰✅🔰✅🔰✅🔰✅🔰✅🔰✅🔰✅🔰
🤝🏻 നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ് –
👍🏻നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധമാണ് –
👌🏻 അക്ഷയ
നിങ്ങളുടെ കുടുംബ സുഹൃത്ത് –
🇮🇳 അക്ഷയ – സർക്കാരിന്റെ സ്വന്തം ജനസേവനകേന്ദ്രം –