പ്രവാസി ഡിവിഡന്റ് പദ്ധതി ഉദ്ഘാടനം ചെയ്തു –

സംസ്ഥാന സർക്കാരും കേരള പ്രവാസിക്ഷേമ ബോർഡും ചേർന്നൊരുക്കുന്ന ‘പ്രവാസി ഡിവിഡന്റ് പദ്ധതി’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു..

പ്രവാസികളുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. മൂന്നു ലക്ഷം മുതൽ 51 ലക്ഷം രൂപവരെ ഒരു വ്യക്തിക്ക് പദ്ധതിയിൽ നിക്ഷേപിക്കാം. അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നുവർഷം കഴിഞ്ഞാൽ 5500 രൂപ പ്രതിമാസം ഡിവിഡന്റായി ജീവിതാവസാനംവരെ ലഭിക്കും. നിക്ഷേപകന്റെ മരണശേഷം, ജീവിതപങ്കാളിക്ക് അതേസംഖ്യ മരണംവരെ ലഭിക്കും. ജീവിതപങ്കാളിയുടെ മരണശേഷം, മക്കൾക്കോ അവകാശികൾക്കോ അഞ്ചുലക്ഷം രൂപയും മൂന്നുവർഷത്തെ ഡിവിഡന്റുമടക്കം 6.50 ലക്ഷം രൂപ തിരികെ ലഭിക്കും. ഒരിക്കൽ നിക്ഷേപിച്ചാൽ തുക പിൻവലിക്കാൻ കഴിയില്ലെന്നതാണ്‌ പദ്ധതിയുടെ നേട്ടം. ചെറിയ സമ്പാദ്യവുമായി പ്രവാസജീവിതം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തുന്ന ലക്ഷക്കണക്കിനുപേർ ആ തുക തീരുന്നതോടെ ദുരവസ്ഥയിലാകുന്നു. ഇത്‌ തിരിച്ചറിഞ്ഞാണ് സർക്കാർ സുരക്ഷിതമായ പദ്ധതി തുടങ്ങുന്നത്‌. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള പ്രവാസി ക്ഷേമ ബോർഡ്‌ നിക്ഷേപം സ്വീകരിച്ച്‌ കിഫ്‌ബിക്ക്‌ കൈമാറും. ഈ തുകയും സർക്കാർ വിഹിതവും ചേർത്ത്‌ നിക്ഷേപകർക്ക്‌ പത്ത്‌ ശതമാനം ഡിവിഡന്റ്‌ നൽകും. പ്രവാസി നിക്ഷേപങ്ങൾ ഫലപ്രദമായി ജന്മനാടിന്റെ വികസന പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്താനുള്ള ദീർഘകാല നിക്ഷേപ പദ്ധതി ഇന്ത്യയിൽ ആദ്യത്തേതാണ്‌.

https://chat.whatsapp.com/H8mFLjmjViwF1JCNWahNDH