കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്താൻ അവസരം –

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് KSEBL. 31.03.2020 വരെയാണ് ഇതിന്റെ കാലാവധി. 
1. എന്താണ് കണക്റ്റഡ് ലോഡ്?
വീട്ടിലെ/സ്ഥാപനത്തിലെ വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന, ഒരുമിച്ച് ഉപയോഗിക്കാൻ കഴിയുന്ന, വൈദ്യുതി ഉപഭോഗം ചെയ്യുന്ന ഉപകരണങ്ങളുടെ അല്ലെങ്കിൽ സാധന സാമഗ്രികളുടെ അനുവദനീയമായ ശേഷിയുടെ kW അല്ലെങ്കിൽ kVA യുടെ ആകെ തുകയാണ് കണക്റ്റഡ് ലോഡ്.
ഇപ്രകാരം മൊത്തം ലോഡ് കണക്കാക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ലോഡ് ഒഴിവാക്കുന്നതാണ് 
1. ചേഞ്ച് ഓവർ സ്വിച്ച് വഴി ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ സ്റ്റാൻഡ്ബൈ ഉപകരണങ്ങൾ 
2. അഗ്നിശമന ഉപകരണങ്ങൾ 
3. UPS, SMPS, ട്രാൻസ്ഫോർമർ, വോൾട്ടേജ് സ്റ്റെബിലൈസർ, ഇൻവെട്ടർ, റെക്റ്റിഫയർ, അളവുപകരങ്ങൾ എന്നിവ
(എന്നാൽ UPS, SMPS, ട്രാൻസ്ഫോർമർ, വോൾട്ടേജ് സ്റ്റെബിലൈസർ, ഇൻവെട്ടർ, റെക്റ്റിഫയർ, തുടങ്ങിയവയുമായി ഘടിപ്പിച്ചുപയോഗിക്കുന്ന ഉപകരണങ്ങളുടെ പൂർണ്ണ ശേഷി മൊത്തം ലോഡ് കണക്കാക്കാൻ പരിഗണിക്കുന്നതാണ്.)


2. വൈദ്യുതി ചാർജിന് കണക്റ്റഡ് ലോഡ് മായി ബന്ധമുണ്ടോ?
ഗാർഹികേതര വൈദ്യുതി കണക്ഷന്റെ ഫിക്സ്ഡ് ചാർജ് കണക്റ്റഡ് ലോഡുമായി ബന്ധപ്പെട്ടിരിക്കുന്നു. (വാണിജ്യം, വ്യവസായം, കാർഷികം തുടങ്ങിയ കണക്ഷനുകൾക്ക്). ഗാർഹികത്തിന് ബന്ധമില്ല
3. കണക്റ്റഡ് ലോഡ് കൂട്ടിയത് KSEB യിൽ അറിയിക്കാതിരിക്കുന്നത് തെറ്റാണോ?
ആണ്.
പരിശോധനയിൽ കണ്ടെത്തിയാൽ, ഇലക്ട്രിസിറ്റി ആക്ട്- 2003, സെക്ഷൻ- 126 പ്രകാരം KSEB ക്ക് ഉണ്ടായ നഷ്ടം കണക്കുകൂട്ടി പിഴ തുക അടക്കേണ്ടി വരും.
4. KSEB രേഖകൾ പ്രകാരം ഉള്ള കണക്റ്റഡ് ലോഡ് എങ്ങനെ അറിയാം?
ബില്ലിൽ ഉണ്ടാകും. CDemand/Load എന്ന ഭാഗത്ത് ഉള്ളതാണ്.
5. കണക്റ്റഡ് ലോഡ് കൂട്ടുന്നതിന് അപേക്ഷാ ഫീസ് ഉണ്ടോ?
2020, മാർച്ച് 31 വരെ അപേക്ഷ ഫീസ് ഇല്ലാതെ, വയറിംഗ് കോൺട്രാക്റ്ററുടെ ടെസ്റ്റ് സർട്ടിഫിക്കറ്റില്ലാതെ, കണക്ട് ചെയ്ത ഉപകരണങ്ങൾ വെള്ള കടലാസിൽ എഴുതി കൊടുത്ത് കണക്റ്റഡ് ലോഡ് ക്രമപെടുത്താവുന്നതാണ്. ഇങ്ങനെ ലോഡ് ക്രമപ്പെടുത്തുന്ന സമയത്ത് വേണ്ട സെക്യൂരിട്ടി ഡെപ്പോസിറ്റ് തുകയും ഈ സമയത്ത് ഒഴിവാക്കിയിട്ടുണ്ട്. ഉപയോഗിക്കാവുന്ന ഫോം താഴെ ചേർക്കുന്നു
വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നവരാണോ, എങ്കിൽ നിങ്ങളുടെ കണക്റ്റഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
കണക്റ്റഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് KSEBL. 31.03.2020 വരെയാണ് ഇതിന്റെ കാലാവധി. ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കൾക്കും ബാധകമാക്കി. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണ പ്രദമാവും.
ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ അല്ലെങ്കിൽ ഉപയോക്താവിന്റെ ഐഡികാർഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽകി ലോഡ് റഗുലറൈസ് ചെയ്യാവുന്നതാണ്.
അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ അടക്കേണ്ടതില്ല.
കണക്ടഡ് ലോഡ് സംബന്ധമായ പരാതികൾക്കും നിർദ്ദേശങ്ങൾക്കും 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.