പഞ്ചായത്ത് തെരഞ്ഞടുപ്പ് വോട്ടു ചേര്‍ക്കല്‍ നടപടികള്‍ ആരംഭിച്ചു

പഞ്ചായത്ത് തെരഞ്ഞടുപ്പ് വോട്ടു ചേര്‍ക്കല്‍ നടപടികള്‍ അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ചു

സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ നിലവിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രസിദ്ധീകരിച്ചു.

💧2015 ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ഉണ്ടായിരുന്നവരേ കരട് പട്ടികയിലുള്ളൂ.

💧 അതിന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിയവരും, മറ്റിടങ്ങളില്‍ മാറി വന്നവരും കഴിഞ്ഞ പാര്‍ലമെന്‍റ്- നിയമ സഭ വോട്ട് ചെയ്തവര്‍ പോലും നിലവിലെ പട്ടികയിലുണ്ടാവണമെന്നില്ല.

💧2020 ലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സേവനങ്ങൾ അക്ഷയയില്‍ ആരംഭിച്ചിട്ടുണ്ട്.

പുതിയ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം

പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് വോട്ട് ചേര്‍ക്കാം

മറ്റു പഞ്ചായത്തിലോ വാര്‍ഡിലോ വോട്ടുള്ളവര്‍ക്ക് സ്വന്തം വാര്‍ഡിലേക്ക് വോട്ട് മാറ്റാം

പേരിലോ മറ്റോ തെറ്റുണ്ടെങ്കില്‍ തിരുത്താം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഏത് വാര്‍ഡിന്‍റെയും വോട്ടര്‍ പട്ടിക പ്രിന്‍റെടുക്കാം.

❗❗❗❗❗❗❗

പഞ്ചായത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്ത് ചെയ്യണം?

💧 നിലവില്‍ ഇലക്ഷന്‍ ID കാര്‍ഡ് ലഭിച്ചവര്‍ ആ കാര്‍ഡും വീട്ടിലുള്ളവരുടേയോ / അയല്‍വാസിയുടേയോ ഇലക്ഷന്‍ ID കാര്‍ഡ് നമ്പറും വീട്ടുനമ്പർ, വീട്ടു പേര്, പോസ്റ്റ് ഓഫീസ്, പിന്‍കോഡ്, ജനന തിയ്യതി, രക്ഷിതാവിന്‍റെ പേര്,മൊബൈൽ നമ്പർ എന്നിവ സഹിതം അക്ഷയയില്‍ എത്തിയാല്‍ ചേര്‍ക്കാവുന്നതാണ്

💧 നിലവില്‍ സ്വന്തമായി ID കാര്‍ഡ് ലഭിക്കാത്ത 18 പൂര്‍ത്തിയായവര്‍ വീട്ടിലുള്ളവരുടേയോ അയല്‍വാസിയുടേയോ ഇലക്ഷന്‍ ID കാര്‍ഡ് നന്പറും വീട്ടുനന്പര്‍,വീട്ടു പേര്, പോസ്റ്റ് ഓഫീസ്, പിന്‍കോഡ്, ജനന തിയ്യതി, രക്ഷിതാവിന്‍റെ പേര്,മൊബെെല്‍ നന്പര്‍ എന്നിവ അക്ഷയയില്‍ എത്തിയാല്‍ ചേര്‍ക്കാവുന്നതാണ്

💧 വോട്ടര്‍ പട്ടികയിലെ തെറ്റ് തിരുത്താനുള്ളവര്‍ ശരിയായ രേഖയുടെ പകര്‍പ്പും മൊബെെൽ ഫോണും കൊണ്ട് വരിക.