പണമിടപാടുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ സംവിധാനവുമായി റിസര്‍വ് ബാങ്ക്. ഇടപാടുകളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താനായി കാര്‍ഡുകളില്‍ സ്വിച്ച് ഓഫ്, സ്വിച്ച് ഓണ്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം ഡെബിറ്റ് കാര്‍ഡ് സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാനുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്. ഇതിലൂടെ കാര്‍ഡുകളുടെ ദുരുപയോഗം തടയാന്‍ സാധിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
കൂടാതെ മാര്‍ച്ച് മുതല്‍ പുതിയതും പഴയതുമായ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ത്യയില്‍ മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളുവെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്തവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സേവനം റദ്ദാക്കും. എടിഎം, പോയിന്റ് ഓഫ് സെയില്‍സ് എന്നിവിടങ്ങളില്‍ മാത്രമായി ഇത്തരം കാര്‍ഡുകളുടെ സേവനം ചുരുങ്ങും.
മാര്‍ച്ച് 16 മുതല്‍ പരിഷ്കരണം നടപ്പാക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിട്ടുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കണമെങ്കില്‍ അതാത് ബാങ്കിന് പ്രത്യേകം അപേക്ഷ നല്‍കേണ്ടി വരും. എങ്കില്‍ മാത്രമെ സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയു.