PSC – പോലീസിലും – എക്സൈസിലും നിരവധി അവസരങ്ങൾ –

പോലീസിലും എക്സൈസിലും വിവിധ തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് –
അവസാന തിയതി ഫെബ്രുവരി : 5

പോലീസ് സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ജയിലർ തുടങ്ങി ബിരുദധാരികൾ വർഷങ്ങളായി കാത്തിരുന്ന തസ്തികകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി.

👉🏻 കാറ്റഗറി നമ്പർ: 386/2019 387/2019
ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി)
ശമ്പളം: 32,300- 68,700 രൂപ
വിദ്യാഭ്യാസ യോഗ്യത: ബിരുദം

👉🏻 കാറ്റഗറി നമ്പർ: 388/2019 – 390/2019
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി)
വനിതകൾക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാം
ശമ്പളം: 32,30068,700 രൂപ
വിദ്യാഭ്യാസ യോഗ്യത: ബിരുദം

👉🏻 കാറ്റഗറി നമ്പർ : 435/2019
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി)
പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്കുള്ള (SCCC) ഒന്നാം എൻ.സി.എ. വിജ്ഞാപനം. വനിതകൾക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാം.
ശമ്പളം: 32,300-68,700 രൂപ
വിദ്യാഭ്യാസ യോഗ്യത: ബിരുദം

👉🏻 കാറ്റഗറി നമ്പർ: 494/2019
അസിസ്റ്റന്റ് ജയിലർ ഗ്രേഡ് I/സൂപ്രണ്ട്, സബ് ജയിൽ സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ/സൂപ്പർവൈസർ, ബോർസ്റ്റൽ സ്കൂൾ /ആർമറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ലക്ചറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ട്രെയിനിങ് ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/സ്റ്റോർ കീപ്പർ, ഓപ്പൺ പ്രിസൺ- നേരിട്ടുള്ള നിയമനം
ശമ്പളം : 30700 – 65400 രൂപ
വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം

👉🏻 കാറ്റഗറി നമ്പർ : 465/2019 – 466/2019
വനിതാ സിവിൽ എക്സൈസ് ഓഫീസർ
മുസ്ലിം, എസ്.സി. വിഭാഗക്കാർക്ക് വേണ്ടിയുള്ള രണ്ടാം എൻ.സി.എ. വിജ്ഞാപനം.
ശമ്പളം: 20,000 – 45,800 രൂപ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പരീക്ഷയോ/തത്തുല്യപരീക്ഷയോ പാസായിരിക്കണം

👉🏻 കാറ്റഗറി നമ്പർ: 495/2019
അസിസ്റ്റന്റ് ജയിലർ ഗ്രേഡ് I/സൂപ്രണ്ട്, സബ് ജയിൽ/സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ/സൂപ്പർവൈസർ ബോർസ്റ്റൽ സ്കൂൾ / ആർമറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ ലക്ചറർ/ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ട്രെയിനിങ് ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ സ്റ്റോർ കീപ്പർ, ഓപ്പൺ പ്രിസൺ- ജയിൽ വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം.
ശമ്പളം: 30700 – 65400 രൂപ
വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം.

👉🏻 കാറ്റഗറി നമ്പർ: 496/2019
അസിസ്റ്റന്റ് ജയിലർ ഗ്രേഡ് I/സൂപ്രണ്ട്, സബ് ജയിൽ/സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ/സൂപ്പർവൈസർ ബോർസ്റ്റൽ സ്കൂൾ/ആർമറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ ലക്ചറർ/സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ ടെയിനിങ് ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/സ്റ്റോർ കീപ്പർ, ഓപ്പൺ പ്രിസൺ- ജയിൽവകുപ്പിലെ നിശ്ചിത യോഗ്യതയുള്ള എക്സിക്യുട്ടീവ് വിഭാഗം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം.
ശമ്പളം: 30700 – 65400 രൂപ
വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം

👉🏻 കാറ്റഗറി നമ്പർ: 497/2019
എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി)
ശമ്പളം: 30,700 – 65,400 രൂപ
വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ലഭിച്ചിട്ടുള്ള ബി.എ., ബി.എസ്.സി., ബി.കോം ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. വിമുക്തഭടന്മാർക്ക് കുറഞ്ഞ യോഗ്യതയായി എസ്.എസ്.എൽ.സി. മതിയാകും.

എസ്.എസ്.എൽ.സി. മതിയാകും.

👉🏻 കാറ്റഗറി നമ്പർ: 498/2019
എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് പ്രിവെന്റീവ് ഓഫീസർ, സിവിൽ എക്സൈസ് ഇൻസ്പെക്ടർ/വുമൺ എക്സൈസ് ഇൻസ്പെക്ടർ എന്നീ വിഭാഗം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം.
ശമ്പളം: 30,700 – 65,400 രൂപ
വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സർവകലാശലയിൽനിന്ന് ലഭിച്ചിട്ടുള്ള ബി.എ., ബി.എസ്സി., ബി.കോം. ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. വിമുക്തഭടന്മാർക്ക് കുറഞ്ഞ യോഗ്യതയായി എസ്.എസ്.എൽ.സി. മതിയാകുന്നതാണ്.

👉🏻 കാറ്റഗറി നമ്പർ: 500/2019
വൈൾഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് II
ശമ്പളം: 26500- 56700 രൂപ
വിദ്യാഭ്യാസ യോഗ്യത: സുവോളജിയിലോ ബോട്ടണിയിലോ ഫോറസ്റ്ററിയിലോ വെറ്ററിനറി സയൻസിലോ ബിരുദം.

👉🏻 കാറ്റഗറി നമ്പർ: 530/2019
പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)
ശമ്പളം: 22,20048,000 രൂപ.
വിദ്യാഭ്യാസ യോഗ്യത: ഹയർ സെക്കൻഡറി (പ്ലസ് ടു) പാസായിരിക്കണം അഥവാ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.

👉🏻 കാറ്റഗറി നമ്പർ: 538/2019
സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ)
ശമ്പളം: 20,000- 45,800 രൂപ
വിദ്യാഭ്യാസ യോഗ്യത: 1. പ്ലസ്ടു പരീക്ഷയോ/ തത്തുല്യപരീക്ഷയോ പാസായിരിക്കണം.

👉🏻 കാറ്റഗറി നമ്പർ: 539/2019
സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)- തസ്തികമാറ്റം വഴിയുള്ള നിയമനം
ശമ്പളം: 20,000 – 45,800 രൂപ
വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.