KEAM-2020

കേരളത്തിലെ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുളള പ്രവേശനം – അപേക്ഷകള്‍ ക്ഷണിച്ചു.

⏰ അവസാന തിയ്യതി
ഫെബ്രുവരി 25 വൈകുന്നേരം 5.00 മണി

കേരളത്തിലെ മെഡിക്കൽ, എഞ്ചിനിയറിംഗ്, ആർക്കിടെക്ച്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോ ഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 2020 ഫെബ്രുവരി 1 മുതൽ ആരംഭിക്കും.

Medical Courses 🩺💉
i) MBBS
(ii) BDS
(iii) BHMS(Homoeo)
(iv) BAMS(Ayurveda)
(v) BSMS (Siddha)
(vi) BUMS (Unani)

Medical Allied Courses

(i) BSc. (Hons.) Agriculture
(ii) BSc. (Hons.) Forestry
(iii) Veterinary (BVSc. & AH)
(iv) Fisheries (BFSc.)

Pharmacy Course :B.Pharm
Architecture Course :B.Arch.

എഞ്ചിനയറിങ് കോഴ്സുകള്‍
ബി. ടക് ഡിഗ്രി കോഴ്സുകള്‍ (കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്,ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുക ള്‍, കേരള വെറ്ററിനറി & ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ കിഴിലുളള
ബി.ടെക് ഡയറി ടെക്നോളജി, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകള്‍,
കേരള യൂണിേവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസിന്‍റെ കീഴിലുളള ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സ് ഉള്‍പ്പെടെ)

മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പ്രവേശനത്തന് NEET – UG 2020 യോഗ്യത നേടിയിരിക്കണം.

എഞ്ചിനീയറഗ്/ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശ നം പ്രവേശനപരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

ഫാര്‍മസി കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയുടെ പേപ്പര്‍- 1 (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം.

ആര്‍ക്കിെടെക്ചര്‍ കോഴ്സ് പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിെടെക്ചര്‍ നടത്തുന്ന NATA-2020 യോഗ്യത നേടിയിരിക്കണം .

നിലവിൽ മെഡിക്കൽ കോഴ്സുകൾക്ക് ചേരാൻ പ്ളസ് ടുവിന് ബയോളജിക്കുമാത്രം 50 ശതമാനം മാർക്ക്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങൾക്കുംകൂടി 50 ശതമാനവും വേണം.

ഇനിമുതൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്കെല്ലാംകൂടി ആകെ 50 ശതമാനം മാർക്ക് മതിയാവും. ബയോളജിക്ക് പ്രത്യേക മിനിമം ഇല്ല.

കീം അപേക്ഷയോടൊപ്പം മൊബൈൽ നമ്പറും നൽകണം. അതിൽവരുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഒരപേക്ഷയ്ക്ക് ഒരു ഫോൺ നമ്പറേ നൽകാനാകൂ.

നീറ്റിന് അപേക്ഷിച്ചവരും, കേരളത്തിലെ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരുമായവർ നിർബന്ധമായും കീമിന് അപേക്ഷിക്കേണ്ടതാണ്.

കീം പ്രത്യേക മെഡിക്കൽ പ്രവേശന പരീക്ഷ നടത്തുന്നില്ല. നീറ്റ് സ്കോർ അടിസ്ഥാനത്തിൽ കേരള മെഡിക്കൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കിയാണ് മെഡിക്കൽ പ്രവേശനം നടത്തുക.

കേരളത്തിൽ എം. ബി ബി. എസ്, ബി. ഡി. എസ്, ആയുർവേദ, ഹോമിയോ, യുനാനി, സിദ്ധ, വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി തുടങ്ങിയ കോഴ്സുകൾക്ക് പ്രവേശനം നൽകുന്നത് നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ്.

പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നുള്ള
👉🏻ജാതി സർട്ടിഫിക്കറ്റ്,
👉🏻നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്,
👉🏻വരുമാന സർട്ടിഫിക്കറ്റ്,
👉🏻നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കേണ്ടതാണ്.

എൻ.ആർ.ഐ, നോൺ ക്രീമിലിയറിൽ പെടാത്ത മൈനോറിറ്റി വിഭാഗം എന്നീ അപേക്ഷകരും അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന സമയത്തു തന്നെ നിശ്ചിത രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
ഈ വിഭാഗത്തിൽ പെട്ടവരും ആവശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്.
◻◼◻◼◻◼◻◼
അക്ഷയ –
🇮🇳സർക്കാരിന്റെ സ്വന്തം ജനസേവന കേന്ദ്രം –