റെയിൽവേയിൽ 5738 അപ്രന്റിസ്


വെസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ 3553 അപ്രന്റിസ് അവസരം. ഒരു വർഷമാണ് പരിശീലനം.
ഫെബ്രുവരി 6 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം

ഫിറ്റർ, വെൽഡർ (ജി ആൻഡ്ഇ), ടർണർ, കാർപെന്റർ, പെയിന്റർ

ഡീസൽ മെക്കാനിക്ക്, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്ക്, റഫ്രിജറേഷൻ ആൻ‌ഡ് എസി മെക്കാനിക്ക്, മെക്കാനിക്ക് എൽടി ആൻഡ് കേബിൾ, വെൽഡർ, മെഷിനിസ്റ്റ്, വയർമാൻ, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), മെക്കാനിക്കൽ ഫിറ്റർ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത:
കുറഞ്ഞതു മൊത്തം 50% മാർക്കോടെ മെട്രിക്കുലേറ്റ്/ പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി).
പ്രായം:
15–24 വയസ്. 2020 ഫെബ്രുവരി 6 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
തിരഞ്ഞെടുപ്പ്:
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും.
അപേക്ഷാഫീസ്:
100 രൂപ അക്ഷയ കേന്ദ്രങ്ങൾവഴി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

സൗത്ത് ഈസ്റ്റേൺ റെയിൽവേ: 1785 ഒഴിവ്

സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള വിവിധ വർക്‌ഷോപ്പുകളിൽ 1785 അപ്രന്റിസ് ഒഴിവുകൾ. ഫെബ്രുവരി 3 വരെ ഓൺലൈനായി അപേക്ഷിക്കാം

ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക്ക്(ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജി), റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്ക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്ക്, കേബിൾ ജോയിന്റർ/ ക്രെയ്ൻ ഒാപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, വയർമാൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, എംഎംടിഎം (മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്), ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത:
കുറഞ്ഞതു മൊത്തം 50% മാർക്കോടെ മെട്രിക്കുലേഷൻ/ പത്താം ക്ലാസ് (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ് (എൻസിവിടി).
പ്രായം:
15–24 വയസ്. 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷാഫീസ്:
100 രൂപ അക്ഷയ കേന്ദ്രങ്ങൾവഴി ഫീസടയ്ക്കാം.
പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

റെയിൽ കോച്ച് ഫാക്ടറി: 400 ഒഴിവ്

കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി വിവിധ ട്രേഡുകളിൽ 400അപ്രന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫെബ്രുവരി 6 വരെ അക്ഷയ കേന്ദ്രങ്ങൾവഴി അപേക്ഷിക്കാം

ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, എസി ആൻഡ് റഫ്രിജറേഷൻ മെക്കാനിക് എന്നീ ട്രേഡുകളിലാണ് ഒഴിവ്.
യോഗ്യത:
കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേ‍ഡ് സർട്ടിഫിക്കറ്റ് (എൻസിവിടി).
പ്രായം:
15–24 വയസ്. 2020 ജനുവരി 8 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.
അപേക്ഷാഫീസ്:
100 രൂപ ഓൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.