കിസാന്‍ ക്രെ‍ഡിറ്റ് കാര്‍ഡ്

എന്താണ് കിസാൻ ക്രെഡിറ്റ് പദ്ധതി?

കർഷകർക്ക് അവസരോചിതമായി ആവശ്യമായ സഹായങ്ങളും പ്രത്യേക ഹ്രസ്വകാല വായ്പകളും അനുവദിയ്ക്കുന്ന പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് പദ്ധതി. പദ്ധതിയ്ക്ക് കീഴിൽ കൃഷിക്കാർക്ക് ഏതു സമയത്തും കുറഞ്ഞ ചെലവിൽ പലിശ ലഭിയ്ക്കും. മൂന്ന് വർഷമാണ് വായ്പാ കാലാവധി. ക്രെഡിറ്റ് കാർഡുള്ളവർക്ക് പ്രത്യേക ഇൻഷുറൻസും ലഭ്യമാണ്.

യോ​ഗ്യത താഴെ പറയുന്നവർ കിസാൻ ക്രെഡിറ്റ് കാർഡിന് അർഹരാണ് 1) സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്ന, 2)കർഷകർ പങ്കാളിത്ത കൃഷി നടത്തുന്നവർ, 3)പാട്ടത്തിന് കൃഷി ചെയ്യുന്നവർ, 4)സിംഗിൾ ഹോൾഡിംഗ് ഗ്രൂപ്പ് (എസ്എച്ച്ജി) ആയി കൃഷി ചെയ്യുന്നവർ

പലിശ നിരക്ക് – 7 ശതമാനം പലിശയാണ് കിസാൻ ക്രെഡിറ്റ് കാർഡിന് ഈടാക്കുന്നത്. കുറഞ്ഞത് ഒരു വർഷം കാലാവധിയ്ക്കാണ് വായ്പ ലഭിക്കുന്നത്. ഈ കാലയളവിൽ 7 ശതമാനം പലിശ നിരക്ക് നൽകണം. വായ്പാ തിരിച്ചടവ് പൂർത്തിയാകുന്നത് വരെയും പലിശ തുടരേണ്ടതാണ്.

എടിഎമ്മിൽ നിന്ന് തന്നെ വായ്പ എടുക്കാം – കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് വായ്പയെടുക്കുന്നവർക്ക് എടിഎം വഴി തുക പിൻവലിക്കാവുന്നതാണ്. ബാങ്ക് തന്നെ ഇതിനുള്ള എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വായ്പക്കാർക്ക് നൽകുന്നതാണ്. ആവശ്യാനുസരണം തുക പിൻവലിക്കാൻ ഇത് സഹായകമാണ്.

വായ്പാ തുക ഒരു ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നത്. കൂടാതെ പ്രോസസിം​ഗ് ചാർജും വളരെ കുറവാണ്.

തുക ഓരോ ഘട്ടത്തിലും കൃഷി തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഓരോ ഘട്ടമായാണ് വായ്പാ തുക അനുവദിക്കുന്നത്. കൂടാതെ ചെലവിന് അനുസരിച്ചായിരിക്കും തുക നിശ്ചയിക്കുന്നത്.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും തൊട്ടടുത്ത അക്ഷയകേന്ദ്രം സന്ദര്‍ശിക്കുക.