Aadhaar Lock / Unlock

കഴിഞ്ഞ പോസ്റ്റിൽ ബയോമെട്രിക് ലോക്ക് ചെയ്യുന്നത് മനസിലാക്കിയതാണ് – അതിൽ ബയോമെട്രിക് മാത്രമാണ് ലോക്ക് ചെയ്യപ്പെടുക – എന്നാൽ ആധാർ ലോക്കിൽ ആധാർ നമ്പരാണ് ലോക്ക് ചെയ്യുക – ലോക്ക് ചെയ്ത ആധാർ നമ്പർ ഓതന്റിക്കേറ്റ് ചെയ്യാനാവില്ല, എന്നാൽ വിർച്ച്വൽ ഐഡി (VID) ഉപയോഗിക്കാനാവും എന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം – ആധാറിന്റെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് ഉദ്ദേശം –

ആധാർ നമ്പരും, OTP യും നൽകി ആധാർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ലോക്ക് / അൺലോക്ക് പ്രവർത്തിപ്പിക്കാം. രജിസ്റ്റർ ചെയ്ത മൊബൈലിൽ നിന്നും ടെക്സ്റ്റ് മെസ്സേജ് ചെയ്തും ഈ സംവിധാനം വളരെ എളുപ്പം ഉപയോഗിക്കാനാവും –

സംശയങ്ങൾക്കും, സഹായത്തിനും അക്ഷയ കേന്ദ്രം സന്ദർശിക്കുക –