Kerala Govt. Schemes

ശ്രുതിതരംഗം – കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ പദ്ധതി

0-5 വയസ്സുവരെ പ്രായമുള്ള ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിയും, തുടര്‍ച്ചയായ ആഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കുന്ന പദ്ധതി. ഒരു ഗുണഭോക്താവിന് അഞ്ചരലക്ഷം രൂപ വരെ ചെലവ് ചെയ്ത് നടപ്പാക്കുന്ന ഈ പദ്ധതി പൂര്‍ണ്ണമായും സൗജന്യമാണ്. പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപവരെ കുടുംബ വരുമാനമുള്ള കുട്ടികള്‍ക്ക് ഈ  പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. പദ്ധതി നടപ്പാക്കുന്നതിന് എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ സൗകര്യപ്രദമായവ ഗുണഭോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. സ്വകാര്യ ആശുപത്രി തെരഞ്ഞെടുക്കുന്നവര്‍ സര്‍ജറി ചാര്‍ജ് സ്വന്തമായി വഹിക്കേണ്ടതാണ്.രോഗനിർണയം, മരുന്ന്, പ്രാഥമിക ടെസ്റ്റുകൾതുടങ്ങിയവ ഉൾപ്പെടെയുള്ള ചികിത്സാച്ചെലവുകൾ ഈ പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടില്ല.വാറന്‍റി കാലയളവിനു ശേഷം  ഇംപ്ലാന്റുകൾക്കും  അനുബന്ധ വസ്തുക്കൾക്കും മറ്റും ഉണ്ടാകുന്ന ചിലവുകൾ  മാതാപിതാക്കൾ വഹിക്കേണ്ടതാണ്. വാറന്‍റിയില്‍ ഉൾപ്പെടുത്തിയിട്ടില്ലാത്തവസ്തുക്കൾക്കുണ്ടാവുന്നചിലവുകൾ മാതാപിതാക്കൾ വഹിക്കേണ്ടിവരും. ശ്രദ്ധക്കുറവ്, അപകടം തുടങ്ങിയവ മൂലം ഉണ്ടാകുന്ന നഷ്ടം വാറന്‍റിയില്‍ ഉൾപ്പെടുത്തിയിട്ടില്ല.

മാനദണ്ഡങ്ങള്‍

 • അപേക്ഷകന്‍റെവാർഷികകുടുംബവരുമാനം 2 ലക്ഷത്തിൽകുറവായിരിക്കണം.
 • രക്ഷിതാക്കൾകുട്ടിക്ക്സ്പീച്ച് തെറാപ്പിപരിശീലനംനിർബന്ധമായുംപരിശീലിക്കണം.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

 • കുട്ടികള്‍ക്ക്കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെകേള്‍വിശക്തിലഭിക്കുമെന്ന്ബന്ധപ്പെട്ടഡോക്ടര്‍ നല്‍കുന്നസര്‍ട്ടിഫിക്കറ്റ്ഉള്ളടക്കംചെയ്തിരിക്കണം.
 • കുട്ടിയുടെമാതാപിതാക്കൾഅല്ലെങ്കിൽഗാർഡിയൻസത്യവാങ്ങ്മൂലം200  രൂപയുടെസ്റ്റാമ്പ്പേപ്പറിൽനിർദിഷ്ടഫോർമാറ്റിൽസാക്ഷ്യപ്പെടുത്തണം.
 • വരുമാനസർട്ടിഫിക്കറ്റ്, കുട്ടിയുടെജനനസർട്ടിഫിക്കറ്റ്, രക്ഷിതാക്കളുടെതൊഴിൽവിശദാംശങ്ങൾഎന്നിവയുടെസാക്ഷ്യപ്പെടുത്തിയപകര്‍പ്പ്ഉള്ളടക്കം   ചെയ്തിരിക്കണം.

സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍

1.ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, തിരുവനന്തപുരം

2.കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം

3.ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, കോഴിക്കോട്

4.മിംമ്സ് ഹോസ്പിറ്റല്‍, കോഴിക്കോട്

5.ഡോ: മനോജ് ഇ. എന്‍. ടി ഹോസ്പിറ്റല്‍, കോഴിക്കോട്

6.ഡോ: നൗഷാദ് ഇ .എന്‍ .ടി ഹോസ്പിറ്റല്‍, എറണാകുളം

7.മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി

8.വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍, തൃശ്ശൂര്‍

9.അസെന്‍റ്, ഇ.എന്‍.ടി ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ

10.ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം

അപേക്ഷിക്കേണ്ടവിധം

നിശ്ചിത മാതൃകയിലുളള അപേക്ഷയും സത്യവാങ്ങ്മൂലം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സത്യവാങ്ങ്മൂലംഡൗൺലോഡ് ചെയ്യുന്നതിനായിഇവിടെ ക്ലിക്ക് ചെയ്യുക.

പൂരിപ്പിച്ച  അപേക്ഷകൾ  തപാൽ  മാർഗം  അയക്കേണ്ട  മേൽവിലാസം

എക്സിക്യൂട്ടീവ് ഡയറക്ടര്‍,

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,

രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,

പൂജപ്പുര, തിരുവനന്തപുരം – 695012

    Ph 04712341200, 2346016 (FAX)

 

 

സ്നേഹസ്പര്‍ശം

ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നഅഗതികള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ്സ്നേഹസ്പര്‍ശം. പ്രതിമാസം 1000/- രൂപ നിരക്കില്‍ ധനസഹായംഅനുവദിക്കുന്നു.

മാനദണ്ഡങ്ങള്‍

 1. ചൂഷണത്തിനു വിധേയയായി അവിവാഹിത അവസ്ഥയില്‍ അമ്മമാരായ വനിതകളായിരിക്കണം ഗുണഭോക്താക്കള്‍.
 1. നിലവില്‍ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബമായി കഴിയുന്നവരോ ആയിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.
 1.   മറ്റ് പെന്‍ഷനൊന്നും ലഭിക്കുന്ന വ്യക്തിയായിരിക്കുന്നത്.
 2. എല്ലാവര്‍ഷവും ജൂണ്‍മാസം ഓരോ ഐ.സി.ഡി.എസ്. ബ്ലോക്കിലെയും   ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രകാരമുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ശിശുവികസന പദ്ധതി

ആഫീസര്‍മാര്‍ കെ.എസ്.എസ്.എം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കേണ്ടതാണ്.

 1. 60 വയസ്സിന് താഴെപ്രായമുളള വനിതകളായിരിക്കണം ഗുണഭോക്താക്കള്‍.
 2.   അപേക്ഷകള്‍ ബന്ധപ്പെട്ട ശിശുവികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കൈപ്പറ്റ്

രസീത് വാങ്ങി സൂക്ഷിക്കേണ്ടതുമാണ്.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

 1. പോസ്റ്റോഫീസില്‍ അപേക്ഷകന്‍റെ പേരില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ചിട്ടുള്ള പാസ്സ്

ബുക്കിലെ അക്കൗണ്ട് നമ്പരും അപേക്ഷകയുടെ അഡ്രസുമുള്ള പേജിന്‍റെ കോപ്പിഉള്ളടക്കം ചെയ്തിരിക്കണം.

 1. ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ ആയതിന്‍റെ ഫോട്ടോസ്റ്റാറ്റ് ഉളളടക്കം ചെയ്യണം. അല്ലാത്തവര്‍ ആധാര്‍ രജിസ്ട്രഷന്‍ സ്ലിപ്പിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉളളടക്കം ചെയ്യേണ്ടതാണ്.
 2. റേഷന്‍ കാര്‍ഡിന്‍റെപകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം
 3. ജനനതീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
 4. എല്ലാമാസത്തെയും അംഗന്‍വാടിവര്‍ക്കര്‍മാരുടെ പ്രോജക്ട് മീറ്റിംഗില്‍

സ്നേഹസ്പര്‍ശം പദ്ധതി അവലോകനം ഉള്‍പ്പെടുത്തേണ്ടതും ഗുണഭോക്താക്കളില്‍              മരണപ്പെട്ടവരുടെ ലിസ്റ്റ് അംഗന്‍വാടി വര്‍ക്കറില്‍മാരില്‍ നിന്നും നിശ്ചിതമാതൃകയില്‍ശേഖരിച്ച് 15–ാം തീയതി ക്കുമുമ്പ് ശിശുവികസന പദ്ധതി ഓഫീസര്‍ കേരള സാമൂഹ്യ          സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അയയ്ക്കേണ്ടതുമാണ്.

 1. ഗുണഭോക്താവ് മരണപ്പെടുകയോ/വിവാഹിതയാകുകയോ , 60 വയസ്സ് പ്രായപരിധി

കഴിയുകയോ സര്‍ക്കാരിന്‍റെ മറ്റ് ക്ഷേമപെന്‍ഷന്‍ ലഭിക്കുകയോ ചെയ്യുകയാണെങ്കില്‍വിവരം 15 ദിവസത്തിനുള്ളില്‍ ശിശുവികസന പദ്ധതി ഓഫീസര്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറെ അറിയിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ടവിധം

അപേക്ഷാഫോറം ബന്ധപ്പെട്ട സാമൂഹ്യനീതി ഓഫീസില്‍ നിന്നും  സാമൂഹ്യ സുരക്ഷാമിഷന്‍റെ വെബ്സൈറ്റ്/ഓഫീസില്‍ നിന്നും ലഭ്യമാണ്. അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ആഫീസര്‍/ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്.

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ആശയവിനിമയ വിലാസം

എക്സിക്യൂട്ടീവ് ഡയറക്ടര്‍,

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,

രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,

പൂജപ്പുര, തിരുവനന്തപുരം – 695012

Ph- 0471-2341200, 2346016 (FAX)

 

സ്നേഹസാന്ത്വനം പദ്ധതി

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 4738 പേര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ദീര്‍ഘകാല ചികിത്സ ആവശ്യമുളളവരും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700/-രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2200/-രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1200/-രൂപ വീതവും പ്രതിമാസ ധനസഹായം നല്‍കി വരുന്നു. സ്നേഹസാന്ത്വനം പദ്ധതിയിലൂടെ പ്രതിമാസം 65 ലക്ഷത്തോളം രൂപ സുരക്ഷാ മിഷന്‍ നല്‍കുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ 1മുതല്‍ +2 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചുവടെ പറയുന്ന നിരക്കില്‍ വിദ്യാഭ്യാസ ധനസഹായം അനുവദിച്ചു വരുന്നു.

ബഡ്സ് സ്കൂളില്‍ പഠിക്കുന്നവര്‍ക്ക്                            – 2000/-രൂപ

1മുതല്‍ 7വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക്         – 2000/-രൂപ

8 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് – 3000/-രൂപ

+1,+2 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക്             – 4000/-രൂപ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കിടപ്പിലായവരെയും കടുത്ത ശാരീരിക  മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമുള്ളവരെയും പരിചരിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ ആശ്വാസകിരണം പദ്ധതി പ്രകാരം 700/-രൂപ നിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിച്ചു വരുന്നു.

അപേക്ഷിക്കേണ്ടവിധം

പൂരിപ്പിച്ച അപേക്ഷ കാസർകോട് ജില്ലാ കളക്ടർ ഓഫീസിൽ സമർപ്പിക്കണം.

എൻഡോസൽഫാൻ ബാധിതരുടെ വിദ്യാഭ്യാസ സഹായത്തിനായി ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എൻഡോസൽഫാൻ ബാധിതർക്ക് വിദ്യാഭ്യാസ സഹായധനം പുതുക്കുന്നതിനുള്ള  ആപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.