ചെറുകിട നാമമാത്ര കര്‍ഷകരുടെ ഇടയിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. കാര്‍ഷിക വിളകൾ ഉത്പാദിപ്പിയ്ക്കുന്നതിനായി പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടിൽ നിക്ഷേപിയ്ക്കുന്ന പദ്ധതിയാണിത്. 2,000 രൂപ വീതം മൂന്ന് ഘട്ടങ്ങൾ ആയാണ് പണം അക്കൗണ്ടിൽ എത്തുന്നത്.
2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക. സംസ്ഥാന സര്‍ക്കാരിൻറെ ലാൻഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യങ്ങൾ അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും. പദ്ധതി സംബന്ധിച്ച സംശയങ്ങൾ പരിഹരിയ്ക്കാനും അർഹത പരിശോധിയ്ക്കാനും ഒക്കെ ഓൺലൈനിലൂടെ അവസരമുണ്ട്.
അപേക്ഷ സമര്‍പ്പിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും തൊട്ടടുത്ത അക്ഷയകേന്ദ്രം സന്ദര്‍ശിക്കുക.