എം.ജി. സര്‍വകലാശാല യു.ജി., പി.ജി. കോഴ്‌സുകള്‍: പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം

ബിരുദതലത്തില്‍ ബി.എ. ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ബി.കോം. കൊമേഴ്സ് എന്നീ യു.ജി. കോഴ്‌സുകള്‍. ബിരുദാനന്തര ബിരുദതലത്തില്‍ എം.എ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, അറബിക്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്സി. മാത്തമാറ്റിക്സ്, എം.കോം. കോഴ്സുകളാണുള്ളത്.
യു.ജി., പി.ജി. ഫുള്‍ കോഴ്സുകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 16 വരെയും 1050 രൂപ പിഴയോടെ ഡിസംബര്‍ 17 മുതല്‍ 23 വരെയും 2100 രൂപ പിഴയോടെ ഡിസംബര്‍ 24 മുതല്‍ 31 വരെയും www.mgu.ac.in വഴി അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഓഫ്ലൈന്‍ കോഴ്സുകളുടെ പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ‘പ്രൊഫ. ഇന്‍ ചാര്‍ജ് ഓഫ് പ്രൈവറ്റ് രജിസ്ട്രേഷന്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല, തപാല്‍ സെക്ഷന്‍, റൂം നമ്പര്‍ 49, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ., കോട്ടയം- 686560’ എന്ന വിലാസത്തില്‍ രജിസ്ട്രേഡ് തപാലില്‍ അയയ്ക്കാം.