എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ് ?

KCC എന്ന് കിസാൻ ക്രെഡിറ്റ് കാർഡ് കച്ചവടക്കാർക്ക് നൽകുന്ന ഒരു OD പോലെ കർഷകർക്ക് എപ്പോൾ വേണമെങ്കിലും കാശ് എടുക്കുകയോ തിരിച്ചടക്കുകയോ ചെയ്യാവുന്ന ഒരു അക്കൗണ്ടാണ്.

സ്ഥലത്തിൻറെ കരം കെട്ടിയ രസീതൂം, വില്ലേജിൽ നിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റും ആയി ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ ചെന്നാൽ കെസിസി ലഭിക്കും.

കൃഷിഭവൻ സർട്ടിഫിക്കറ്റ് ഒന്നും ആവശ്യമില്ല. ബാങ്ക് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. നമ്മൾ ചോദിക്കുന്ന തുക അല്ല നമ്മുടെ കൃഷിക്ക് ആവശ്യമായ തുകയാണ് അവർ അനുവദിക്കന്നത്. സ്ഥലത്തിൻറെ വിസ്തീർണ്ണം അനുസരിച്ച് മൂന്നു ലക്ഷം രൂപ വരെ ലഭിക്കും. ആധാരം ഒന്നും കൊടുക്കേണ്ട. പലിശ 4%. എല്ലാവർഷവും പുതുക്കണം. പുതുക്കാൻ കരം കെട്ടിയ ഒറിജിനൽ രസീത് മാത്രം മതി. പുതുക്കാൻ താമസിച്ചാൽ സബ്സിഡിയായ 5% ലഭിക്കില്ല. ലോൺ തന്ന വിവരം നമ്മുടെ വില്ലേജ് ഓഫീസിൽ രേഖപ്പെടുത്തും.