അക്ഷയ – സർക്കാരിന്റെ സ്വന്തം ജനസേവന കേന്ദ്രം –

അക്ഷയ ഇ കേന്ദ്രം – സര്‍ക്കാര്‍ അംഗീകൃത സേവന ദാതാവ്

✅സര്‍ക്കാര്‍ – സര്‍ക്കാരിതര സേവനങ്ങള്‍ക്ക് അംഗീകൃത ജനസേവന കേന്ദ്രമായ അക്ഷയയെ മാത്രം ആശ്രയിക്കുക

✅അനധികൃത സ്ഥാപനങ്ങളില്‍ പോയി വഞ്ചിതരാകാതിരിക്കുക. വ്യാജ കേന്ദ്രങ്ങള്‍ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ ദുരുപയോഗം ചെയ്തേക്കാം.

✅സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ അക്ഷയയില്‍ നിങ്ങള്‍ നല്‍കുന്ന രേഖകള്‍ സുരക്ഷിതമായിരിക്കും.

✅അവിടെനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആധികാരികവും വിശ്വസനീയവുമായിരിക്കും.

✅അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ക്കു വേണ്ടിയാണ്. അനധികൃത കേന്ദ്രങ്ങളുടെ കെണിയില്‍പെട്ട് വഞ്ചിതരാകാതിരിക്കുക,

✅അക്ഷയയുടെ അംഗീകൃത ചിഹ്നം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സേവനദാതാക്കളെ തെരഞ്ഞെടുക്കുക.

അക്ഷയ വിശ്വസനീയം

അത്ഭുതം സൃഷ്ടിച്ച് അക്ഷയ – അഞ്ച് ലക്ഷം പെൻഷനേഴ്സിന്റ ആധാർ അധിഷ്ടിത മസ്റ്ററ്റിങ്ങ് ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ച് അക്ഷയ –

അക്ഷയ രാജ്യത്തിനു തന്നെ മാതൃക, കേരളത്തിലെ ഡിജിറ്റൽ വിപ്ലവത്തിലെ ശക്തമായ സാനിദ്ധ്യം. ഡിജിറ്റൽ സാക്ഷരത മുതൽ ആധാർ വരെ, തൊട്ടതെന്തും പൊന്നാക്കിയിട്ടേയുള്ളൂ കേരളത്തിലെ അക്ഷയ കേന്ദ്രങ്ങൾ. കേരള ജനതക്ക് അക്ഷയ കേന്ദ്രം ഒരു കുടുംബാംഗത്തെ പോലെ തന്നെയാണ്.