ഹജ്ജ് ട്രെയ്നര്‍ : അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് ട്രെയ്നര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommttiee.gov.in
എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ മാസം 30നകം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച്‌ ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. 58 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ അപേക്ഷ നല്‍കാന്‍ യോഗ്യരല്ല.

അപേക്ഷകര്‍ മുമ്പ് ഹജ്ജ് ചെയ്തവരും കംപ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹജ്ജ് കമ്മിറ്റി പ്രത്യേക പരിശീലനം നല്‍കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.