പാസ്‌പോര്‍ട്ടിന്റെ കാലാവധിയെ സംബന്ധിച്ച വിവരങ്ങള്‍ ഇനി മുതല്‍ എസ്എംഎസായി ലഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ ജനസേവന നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പാസ്‌പോര്‍ട്ട് പുതുക്കേണ്ട തീയതി പലരും മറന്നു പോകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
രണ്ട് എസ്എംഎസുകളാണ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് അയയ്ക്കുക. ആദ്യത്തെ എസ്എംഎസ് ഒമ്പത് മാസം മുമ്പും രണ്ടാമത്തെ എസ്എംഎസ് ഏഴുമാസം മുന്‍പും ലഭിക്കും. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും പാസ്‌പോര്‍ട്ട് ഓഫീസുകളുമാണ് എസ്എംഎസ് അയയ്ക്കുക. എസ്എംഎസില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കിയിട്ടുണ്ടാകും.
നിലവില്‍ മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ടിന് 10 വര്‍ഷമാണ് കാലാവധിയുള്ളത്. പ്രായപൂര്‍ത്തിയാകാത്തവരുടെ പാസ്‌പോര്‍ട്ടിന് അഞ്ചുവര്‍ഷമാണ് കാലാവധി ഉള്ളത്.
ലോകത്ത് 58 രാജ്യങ്ങളില്‍ വിസ ഇല്ലാതെ പാസ്‌പോര്‍ട്ട് മാത്രം ഉപയോഗിച്ച് പ്രവേശിക്കാന്‍ കഴിയും. എന്നാല്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പോകാവുന്ന രാജ്യങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ആറുമാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം.