മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം: മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള ധനസഹായം ഓണ്‍ലൈന്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) സംവിധാനത്തിലൂടെ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്നതിനുളള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി.  ഇതുപ്രകാരം ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കല്‍, സൂക്ഷ്മ പരിശോധന, റിപ്പോര്‍ട്ട് ഉത്തരവ് പുറപ്പെടുവിക്കല്‍ ധനസഹായ വിതരണം എന്നിവ പൂര്‍ണമായും www.cmo.kerala.gov.in എന്ന സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ മാത്രമായിരിക്കും. (ഉത്തരവ് നമ്പര്‍: (ജി.ഒ (ആര്‍.ടി)നം 3044/2018/ധന തിയതി: 2018 മാര്‍ച്ച് 31.)
പി.എന്‍.എക്‌സ്.1237/18

date