സ്നേഹസ്പര്‍ശം

സ്നേഹസ്പര്‍ശം

ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നഅഗതികള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ്സ്നേഹസ്പര്‍ശം. പ്രതിമാസം 1000/- രൂപ നിരക്കില്‍ ധനസഹായംഅനുവദിക്കുന്നു.

മാനദണ്ഡങ്ങള്‍

  1. ചൂഷണത്തിനു വിധേയയായി അവിവാഹിത അവസ്ഥയില്‍ അമ്മമാരായ വനിതകളായിരിക്കണം ഗുണഭോക്താക്കള്‍.
  1. നിലവില്‍ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബമായി കഴിയുന്നവരോ ആയിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.
  1.   മറ്റ് പെന്‍ഷനൊന്നും ലഭിക്കുന്ന വ്യക്തിയായിരിക്കുന്നത്.
  2. എല്ലാവര്‍ഷവും ജൂണ്‍മാസം ഓരോ ഐ.സി.ഡി.എസ്. ബ്ലോക്കിലെയും   ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രകാരമുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ശിശുവികസന പദ്ധതി

ആഫീസര്‍മാര്‍ കെ.എസ്.എസ്.എം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കേണ്ടതാണ്.

  1. 60 വയസ്സിന് താഴെപ്രായമുളള വനിതകളായിരിക്കണം ഗുണഭോക്താക്കള്‍.
  2.   അപേക്ഷകള്‍ ബന്ധപ്പെട്ട ശിശുവികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കൈപ്പറ്റ്

രസീത് വാങ്ങി സൂക്ഷിക്കേണ്ടതുമാണ്.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

  1. പോസ്റ്റോഫീസില്‍ അപേക്ഷകന്‍റെ പേരില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ചിട്ടുള്ള പാസ്സ്

ബുക്കിലെ അക്കൗണ്ട് നമ്പരും അപേക്ഷകയുടെ അഡ്രസുമുള്ള പേജിന്‍റെ കോപ്പിഉള്ളടക്കം ചെയ്തിരിക്കണം.

  1. ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ ആയതിന്‍റെ ഫോട്ടോസ്റ്റാറ്റ് ഉളളടക്കം ചെയ്യണം. അല്ലാത്തവര്‍ ആധാര്‍ രജിസ്ട്രഷന്‍ സ്ലിപ്പിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉളളടക്കം ചെയ്യേണ്ടതാണ്.
  2. റേഷന്‍ കാര്‍ഡിന്‍റെപകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം
  3. ജനനതീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
  4. എല്ലാമാസത്തെയും അംഗന്‍വാടിവര്‍ക്കര്‍മാരുടെ പ്രോജക്ട് മീറ്റിംഗില്‍

സ്നേഹസ്പര്‍ശം പദ്ധതി അവലോകനം ഉള്‍പ്പെടുത്തേണ്ടതും ഗുണഭോക്താക്കളില്‍              മരണപ്പെട്ടവരുടെ ലിസ്റ്റ് അംഗന്‍വാടി വര്‍ക്കറില്‍മാരില്‍ നിന്നും നിശ്ചിതമാതൃകയില്‍ശേഖരിച്ച് 15–ാം തീയതി ക്കുമുമ്പ് ശിശുവികസന പദ്ധതി ഓഫീസര്‍ കേരള സാമൂഹ്യ          സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അയയ്ക്കേണ്ടതുമാണ്.

  1. ഗുണഭോക്താവ് മരണപ്പെടുകയോ/വിവാഹിതയാകുകയോ , 60 വയസ്സ് പ്രായപരിധി

കഴിയുകയോ സര്‍ക്കാരിന്‍റെ മറ്റ് ക്ഷേമപെന്‍ഷന്‍ ലഭിക്കുകയോ ചെയ്യുകയാണെങ്കില്‍വിവരം 15 ദിവസത്തിനുള്ളില്‍ ശിശുവികസന പദ്ധതി ഓഫീസര്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറെ അറിയിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ടവിധം

അപേക്ഷാഫോറം ബന്ധപ്പെട്ട സാമൂഹ്യനീതി ഓഫീസില്‍ നിന്നും  സാമൂഹ്യ സുരക്ഷാമിഷന്‍റെ വെബ്സൈറ്റ്/ഓഫീസില്‍ നിന്നും ലഭ്യമാണ്. അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ആഫീസര്‍/ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്.

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ആശയവിനിമയ വിലാസം

എക്സിക്യൂട്ടീവ് ഡയറക്ടര്‍,

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,

രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,

പൂജപ്പുര, തിരുവനന്തപുരം – 695012

Ph- 0471-2341200, 2346016 (FAX)