ഹജ്ജ് 2020 അപേക്ഷാ സമര്‍പ്പണം

ഹജ്ജ്_2020

ഹജ്ജ് 2020 അപേക്ഷാ സമര്‍പ്പണം ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ചിട്ടുണ്ട്, നവംബർ 10 ആണ് അവസാന തീയ്യതി. ഇത്തവണ രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷാ സമര്‍പ്പണം. ആദ്യഘട്ടത്തില്‍ ഹജ്ജ് അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം നേടിയ അക്ഷയ കേന്ദ്രങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കാറ്റഗറിയിലുമുള്ള അപേക്ഷകരും അവരുടെ അപേക്ഷയും, ഒര്‍ജിനല്‍ പാസ്പോര്‍ട്ടും, അഡ്വാന്‍സ് തുകയടച്ച രശീതി, മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.

പാസ്പോര്‍ട്ട്: അപേക്ഷകര്‍ക്ക് 20-01-2021 വരെ കാലാവധിയുള്ളതും 10-11-2019നുള്ളില്‍ ഇഷ്യു
ചെയ്തതുമായ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കേണ്ടതാണ്.

31-05-2020ന്, 70 വയസ്സ് പൂര്‍ത്തിയായവരെ (01-06-1950നോ അതിനു മുമ്പോ ജനിച്ചവര്‍) താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി റിസര്‍വ്ഡ് കാറ്റഗറി-എയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
i) 70 വയസ്സ് കഴിഞ്ഞ ആളുടെ കൂടെ ഒരു സഹായി നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
ii) 70 വയസ്സ് കഴിഞ്ഞവരും സഹായിയും ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവരാകരുത്.
31-05-2020ന്, 45 വയസ്സ് പൂര്‍ത്തിയായ പുരുഷ മെഹ്റം ഇല്ലാത്ത നാല് സ്ത്രീകള്‍ക്ക് ഒന്നിച്ച് ഒരു കവറില്‍ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തിലെ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകളില്‍ അഞ്ച് സ്ത്രീകള്‍ക്ക് വരെ ഒന്നിച്ച്
അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത സ്ത്രീകള്‍ എല്ലാവരും ഹജ്ജ് യാത്രയില്‍ ഒപ്പമുണ്ടായിരിക്കണം.
ഇന്‍ഫന്‍റ്: 09-09-2020-ന് രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം ഇന്‍ഫന്‍റ് വിഭാഗത്തില്‍ അപേക്ഷിക്കാവുന്നതാണ്.