ആധാർ – ബയോമെട്രിക് ലോക്ക് ചെയ്യാം –

ആധാർ കൂടുതൽ സുരക്ഷിതമാക്കുന്നതിന് നിങ്ങളുടെ ബയോമെട്രിക് ലോക്ക് ചെയ്യാം – ആവശ്യമുള്ളപ്പോൾ അൺലോക്കും ചെയ്യാം – ആധാർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത മൊബൈലിൽ വരുന്ന OTP കൂടി ഉപയോഗിച്ചാണ് ഈ സേവനം ആക്ടീവ് ചെയ്യുക – കൂടാതെ ഓരോ തവണ ലോക്ക് എനേബിളും, ഡിസേബിളും ചെയ്യുന്നത് ഇതേ രീതിയിലാണ് – രജിസ്റ്റർ ചെയ്ത മൊബൈലിൽ നിന്നും ടെക്സ്റ്റ് മെസ്സേജ് ചെയ്തും ഇത് പ്രവർത്തിപ്പിക്കാനാവും –

ലോക്ക് ചെയ്തിരിക്കുമ്പോൾ യാതൊരു ഓതന്റിക്കേഷനും നടക്കില്ല എന്നതാണ് ഇതിന്റെ പ്രവർത്തനം –

കൂടുതൽ സഹായത്തിന് അക്ഷയ കേന്ദ്രം സന്ദർശിക്കുക – നിങ്ങളെ കൂടുതൽ സഹായിക്കാൻ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ –