എന്താണ് ആധാർ വിർച്ച്വൽ ഐഡി –

ആധാർ നമ്പർ വെളിപ്പെടുത്താതെ ആധാർ നമ്പറിന് പകരം നൽകുന്ന 16 അക്ക നമ്പറാണ് Virtual lD (VID), ആധാറുമായി ബന്ധിപ്പിച്ച നമ്പറാണിത്, എന്നാൽ ഇതിൽ നിന്നും ആധാർ നമ്പർ കണ്ടെത്താനുമാവില്ല – എന്നാൽ വിർച്ച്വൽ ഐഡി ഉപയോഗിച്ച് ആധാർ സേവനങ്ങൾ ലഭ്യമാവുകയും ചെയ്യും – ആധാർ നമ്പർ ദുരുയോഗം തടയാനും അധാർ വിവരങ്ങൾ സംരക്ഷിതമായി വെക്കാനും ഇത് സഹായിക്കും –

VID എങ്ങിനെ ലഭിക്കും – അധാർ വെബ്സൈറ്റിൽ കയറി ആധാർ നമ്പർ നൽകി, രജിസ്റ്റർ ചെയ്ത മൊബൈലിൽ വന്ന OTP യും നൽകിയിൽ വിർച്ച്വൽ ഐഡി ലഭിക്കും _ കൂടാതെ ഇ ആധാർ ഡൗൺലോഡു ചെയ്യുമ്പോഴും വിർച്ച്വൽ ഐഡി തരുന്നുണ്ട്, ഇപ്പോൾ വരുന്ന അധാർ കാർഡിലും, ഇ ആധാറിലും വിർച്ച്വൽ ഐഡി കൂടി രേഖപ്പെടുത്തിയിട്ടുണ്ടാവും –

ഇനി അധാർ നമ്പർ ചോദിക്കുമ്പോൾ വിർച്ച്വൽ ഐഡി തരാമെന്ന് പറയുക, എന്നാൽ ചില സ്ഥലങ്ങളിൽ ആധാർ നമ്പർ തന്നെ വേണ്ടി വരാം- ഇനി മുതൽ വിർച്ച്വൽ ഐഡി ഉപയോഗിച്ച് നോക്കുമല്ലോ അല്ലേ –

സഹായത്തിന് അക്ഷയ കേന്ദ്രം സന്ദർശിക്കൂ